video
play-sharp-fill
അച്ഛന്റെ തിരക്കഥയിൽ  പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ചിന്മയിയുടെ സംവിധാനം; വിജയ് യേശുദാസ് നായകനായി എത്തുന്ന ‘ക്ലാസ് ബൈ എ സോള്‍ജിയറിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

അച്ഛന്റെ തിരക്കഥയിൽ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ചിന്മയിയുടെ സംവിധാനം; വിജയ് യേശുദാസ് നായകനായി എത്തുന്ന ‘ക്ലാസ് ബൈ എ സോള്‍ജിയറിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

സ്വന്തം ലേഖിക

കൊച്ചി: അച്ഛന്റെ തിരക്കഥയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ചിന്മയി നായര്‍ സംവിധാനം ചെയ്ത ‘ക്ലാസ് ബൈ എ സോള്‍ജിയര്‍’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.

സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, കാളിദാസ് ജയറാം,
സോഹന്‍ സീനുലാല്‍, അജയ് വാസുദേവ്, മിയ ജോര്‍ജ്ജ്, ശിവദ, അനശ്വര രാജന്‍, അനഘ സുരേന്ദ്രന്‍, മൃദുല വാര്യര്‍, നിരഞ്ജ് മണിയന്‍പിള്ള രാജു കൈലാഷ്, നിരഞ്ജന അനൂപ്, ദിവ്യ പിള്ള, അര്‍ജുന്‍ നന്ദകുമാര്‍, വിന്ദുജ വിക്രമന്‍ തുടങ്ങിയവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയ് യേശുദാസ് നായകനായി എത്തുന്ന ‘ക്ലാസ് ബൈ എ സോളജിയര്‍’ സാഫ്‌നത്ത് ഫ്‌നെയാ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, മീനാക്ഷി, ശ്വേത മേനോന്‍,
ഡ്രാക്കുള സുധീര്‍, കലാഭവന്‍ പ്രജോദ്, ഗായത്രി വിജയലക്ഷ്മി, ഡോ. ജെ. പ്രമീളാദേവി,ഹരി പത്തനാപുരം, ബ്രിന്റ ബെന്നി, ജിഫ്ന, റോസ് മരിയ, ജെഫ് എസ് കുരുവിള, ഐശ്വര്യ, മരിയ ജെയിംസ്, സജിമോന്‍ പാറയില്‍, ജയന്തി നരേന്ദ്രനാഥ് തുടങ്ങി പ്രമുഖതാരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

ളാക്കാട്ടൂര്‍ എം.ജി.എം ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ ഹുമാനിറ്റീസ് വിദ്യാര്‍ത്ഥിനിയായ ചിന്മയി ‘ക്ലാസ് ബൈ എ സോള്‍ജിയര്‍’ ചെയ്തതിലൂടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകയായി മാറിയിരിക്കുകയാണ്. ചലച്ചിത്രസംവിധായകനായ അച്ഛന്‍ ചിറക്കടവ് പനിയാനത്ത് അനില്‍രാജില്‍ നിന്നാണ് ചിന്മയി സംവിധാന പാഠങ്ങള്‍ പഠിച്ചത്.

സ്‌കൂള്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയത് ചിന്മയിയുടെ അച്ഛന്‍ സംവിധായകന്‍ അനില്‍രാജാണ് .
ഛായാഗ്രഹണം ബെന്നി ജോസഫ് നിര്‍വഹിക്കുന്നു.

എഡിറ്റര്‍-മനു ഷാജു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സുഹാസ് അശോകന്‍. ഗാനരചന-കവിപ്രസാദ് ഗോപിനാഥ്, ശ്യാം എനത്ത്,ഡോ. പ്രമീള ദേവി,സംഗീതം-എസ് ആര്‍ സൂരജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മന്‍സൂര്‍ അലി,കല-ത്യാഗു തവന്നൂര്‍,മേക്കപ്പ്-പ്രദീപ് രംഗന്‍,കോസ്റ്റ്യൂം- സുകേഷ് താനൂര്‍, അസ്സി ഡയറക്ടര്‍ – ഷാന്‍ അബ്ദുള്‍ വഹാബ്, അലീഷ റൊസാരിയോ, പി. ജിംഷാര്‍,

കൊറിയോഗ്രാഫര്‍-പപ്പു വിഷ്ണു,ആക്ഷന്‍- മാഫിയ ശശി, വിഎഫ്‌എക്‌സ്- ജിനേഷ് ശശിധരന്‍ (മാവറിക്‌സ് സ്റ്റുഡിയോ) ബിജിഎം-ബാലഗോപാല്‍, ആക്ഷന്‍- ബ്രോ രാജേഷ് സ്റ്റില്‍സ്-പവിന്‍ തൃപ്രയാര്‍, ഡിസൈനര്‍-പ്രമേഷ് പ്രഭാകര്‍