
‘സിവിൽ ഡെത്ത് ‘; കൈക്കൂലിക്കെതിരേ സർക്കാർ ഉദ്യോഗസ്ഥർക്കിടയിൽ ബോധവത്ക്കരണം; നാടകം അവതരിപ്പിച്ച് വിജിലൻസ്
സ്വന്തം ലേഖിക
കോട്ടയം: കൈക്കൂലിക്കേസിൽ ഉൾപ്പെടുന്ന ഉദ്യോഗസ്ഥനും അവരുടെ കുടുംബവും സമൂഹത്തിൽ അനുഭവിക്കേണ്ടി വരുന്ന അവസ്ഥകൾ നാടകത്തിലൂടെ ചൂണ്ടിക്കാണിച്ച് സർക്കാർ ഉദ്യോഗസ്ഥർക്കിടയിൽ ബോധവത്ക്കരണവുമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ.
‘സിവിൽ ഡെത്ത് ‘ എന്ന നാടകമാണ് ഇന്നലെ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ അരങ്ങേറിയത്.
ജില്ലാ കളക്ടർ ഡോ: പി.കെ ജയശ്രീ പ്രദർശനം ഉദ്ഘാടനം ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാമിന്റെ ആശയത്തിൽ അസിം അമരവിളയാണ് നാടകം സംവിധാനം ചെയ്തത്. തിരുവനന്തപുരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ പത്തോളം ഉദ്യോഗസ്ഥരാണ് അഭിനേതാക്കൾ.
കേരളത്തിലെ എല്ലാ ജില്ലകളിലും നാടകം അവതരിപ്പിക്കും. നിലവിൽ ഏഴ് ജില്ലകളിൽ പര്യടനം പൂർത്തിയാക്കി. മഹാത്മാ ഗാന്ധി സർവകലാശാലയിലും പ്രദർശനം സംഘടിപ്പിച്ചു.
Third Eye News Live
0