ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം

ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം

കോഴിക്കോട്: ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

നേരത്തെ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും എസ് സി-എസ്ടി നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കുന്നുവെന്നും പ്രോസിക്യൂഷനും പരാതിക്കാരിയും വാദിച്ചിരുന്നു. സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡനപരാതി വന്നതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സിവിക്കില്‍ നിന്നും ഇത്തരമൊരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ലെന്ന് പരാതിക്കാരി വ്യക്തമാക്കി.

അതേസമയം എസ് സി-എസ്ടി ആക്ട് നിലനില്‍ക്കില്ലെന്നും ഇത്തരത്തിലൊരു വിവേചനവും കാട്ടിയിട്ടില്ലെന്നും സിവിക്കിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. പരാതിക്കാരിയോട് വിവേചനപരമായി പെരുമാറിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും തെളിവുകളും പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഇതിനെതിരായ സിവിക് ചന്ദ്രന്‍ പരാതിക്കാരിക്ക് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും മറ്റും പരാതിക്കാരിയുടെ അഭിഭാഷകനും കോടതിയില്‍ നല്‍കി. സിവിക്കിനെതിരെ രണ്ടാമതൊരു കേസ് കൂടി വന്നത്, ഇയാളുടെ മാനസികാവസ്ഥ വ്യക്തമാക്കുന്നതായും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.