കനത്ത മഴയില്‍ ചാലക്കുടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട കാട്ടാന രക്ഷപ്പെട്ടു; കരയിലേക്ക് കയറാന്‍ സാധിക്കാതെ കുടുങ്ങികിടന്നത് മണിക്കൂറുകളോളം; വീഡിയോ കാണാം

Spread the love

തൃശ്ശൂർ: കനത്ത മഴയില്‍ ചാലക്കുടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട കാട്ടാന രക്ഷപ്പെട്ടു. അതിരപ്പിള്ളി പിള്ളപ്പാറ മേഖലയിലാണ് ആന ഒഴുക്കില്‍പ്പെട്ടത്.

കരയിലേക്ക് കയറാന്‍ സാധിക്കാതെ മണിക്കൂറോളം പുഴയില്‍ കുടുങ്ങി കിടക്കുകയായിരുന്നു കാട്ടാന.

അതേസമയം, ചാലക്കുടി മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. ചാലക്കുടി പുഴയുടെ തീരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എത്രയും പെട്ടെന്ന് മാറി താമസിക്കണമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. എത്രയും വേഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നാണ് കളക്ടറുടെ നിര്‍ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group