Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

കണ്ണൂര്‍: കണ്ണൂരില്‍ പള്ളിക്കുള്ളില്‍ ചാണകം വിതറി. കണ്ണൂര്‍ മാര്‍ക്കറ്റിനുള്ളിലെ മൊയ്തീന്‍ പള്ളിയിലാണ് സംഭവം.
മൂന്നംഗ സംഘമാണ് ചാണകം വിതറിയതെന്ന് പള്ളിയിലെ ജീവനക്കാരന്‍ പറഞ്ഞു. തുടര്‍ന്ന് പള്ളിക്കമ്മിറ്റി ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു.

കണ്ണൂര്‍ ഡി.ഐ.ജി രാഹുല്‍ ആര്‍. നായര്‍, സിറ്റി പൊലീസ് കമ്മീഷ്ണര്‍ ആര്‍. ഇളങ്കോ തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. സാമൂഹ്യവിരുദ്ധരാകാം സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group