Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഏറ്റുമാനൂർ: കാഞ്ഞിരംകാലായിൽ പത്തടിയോളം ഉയരമുള്ള കൽകെട്ട് വീടിന് മുകളിലേക്ക് ഇടിഞ്ഞുവീണു. നഗരസഭ 32ആം വാർഡിൽ കാഞ്ഞിരംകാലായിൽ എം.കെ. സെബാസ്റ്റ്യ‍െൻറ വീടാണ് തകർന്നത്.

അയൽവാസി കറ്റുവെട്ടിൽ മുഹമ്മദിന്റെ പുരയിടത്തിലെ കൽകെട്ടാണ് ഇടിഞ്ഞത്. വൻദുരന്തം ഒഴിവായത് തലനാരിഴക്കാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. വീട് പൂര്‍ണമായും തകര്‍ന്നനിലയിലാണ്. വീട്ടുപകരണങ്ങള്‍ മണ്ണിനടിയിലായി. അപകടം നടക്കുമ്പോള്‍ സെബാസ്റ്റ്യ‍െന്‍റ ഭാര്യ അടുക്കളയില്‍ പാചകം ചെയ്യുകയായിരുന്നു. ശബ്ദംകേട്ട് ഓടിമാറിയതിനാല്‍ ദുരന്തം ഒഴിവായി.

ആറുലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി വീട്ടുടമ പറഞ്ഞു. നഗരസഭ ചെയർപേഴ്സൻ ലൗലി ജോർജ് പടിക്കര, വാർഡ് മെംബർ വിജി ചാവറ എന്നിവർ സ്ഥലത്തെത്തി.