Spread the love

തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങൾ മാധ്യമങ്ങളിൽ കൂടിയുള്ള അറിവ് മാത്രമാണുളളതെന്ന് സംസ്ഥാന സാംസ്കാരിക-സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്.

video
play-sharp-fill

താരസംഘടനയായ അമ്മയിലെ നിലവിലെ പ്രശ്നം സംബന്ധിച്ച് മാധ്യമങ്ങളിൽ കൂടിയുള്ള അറിവ് മാത്രമാണുള്ളതെന്ന് പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി.

സിനിമ നയം പഠിക്കും . സിനിമ മേഖലയിലെ ആശങ്കകൾ പരിഹരിക്കാൻ ഉതകുന്നതാണോ എന്ന് പരിശോധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചലച്ചിത്ര മേഖലയിലെ സ്ത്രീ സുരക്ഷയും ചൂഷണങ്ങളും സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ സർക്കാർ സ്വീകരിച്ച നടപടികൾ പരിശോധിക്കും.

ചലച്ചിത്ര അക്കാദമി അധ്യക്ഷ പദവിയിൽ കേവല പ്രശസ്തിക്കപ്പുറം ഭരണമികവുള്ളവരെ പരിഗണിക്കും.

നേരത്തെ ഈ പദവി വഹിച്ച പലരും അങ്ങോട്ട് വരാറെ ഉണ്ടായിരുന്നില്ലെന്നാണ് മനസിലാക്കുന്നതെന്നും അതിനാൽ ചലച്ചിത്ര അക്കാദമി അധ്യക്ഷ പദവിയിലേക്ക് ഭരണമികവുള്ളവർ വരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.