Spread the love

കൊച്ചി: ശബരിമലയില്‍ കഴിഞ്ഞ 10 വർഷത്തെ അഷ്ടാഭിഷേകങ്ങള്‍ ഓഡിറ്റ് ചെയ്ത് റിപ്പോർട്ട്‌ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

video
play-sharp-fill

റിപ്പോർട്ട് നല്‍കാൻ സ്റ്റേറ്റ് ഓഡിറ്റ് വകുപ്പിനാണ് നിർദേശം നല്‍കിയത്.

മൂന്ന് ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂജാദ്രവ്യങ്ങൾ വാങ്ങുന്നതിലൂടെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഫണ്ട് വകമാറ്റിയെന്നും വലിയ ക്രമക്കേടുകൾ നടത്തിയെന്നുമുള്ള വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ കർശന നടപടി.