അടൂര്‍ ഏനാദി മംഗലത്ത് ക്രിസ്മസിന്റെ ഭാഗമായി വാഹന റാലി നടത്തി

അടൂര്‍ ഏനാദി മംഗലത്ത് ക്രിസ്മസിന്റെ ഭാഗമായി വാഹന റാലി നടത്തി

സ്വന്തം ലേഖകന്‍

അടൂര്‍: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി അടൂര്‍ ഏനാദി മംഗലത്ത് വാഹന റാലി നടത്തി. ഏനാദിമംഗലത്തുള്ള ക്രൈസ്തവ ദേവാലയങ്ങളില്‍ ക്രിസ്തുമസിനോട് അനുബന്ധിച്ച് ആഘോഷത്തിനും അനുസ്മരണയ്ക്കുമായാണ് പരിപാടി സംഘടിപ്പിച്ചത്.

മുന്‍ വര്‍ഷങ്ങളില്‍ ഏനാദിമംഗലം സംയുക്ത ക്രിസ്തുമസ് ആഘോഷം ”പിറവി” എന്ന പേരില്‍ സംഘടിപ്പിച്ചിരുന്നതാണ്. പള്ളികളിലെ കുടുംബാംഗങ്ങള്‍ എല്ലാവര്‍ഷവും ഒരുമിച്ച് കൂടുന്നത് പതിവുള്ളതായിരുന്നു. എന്നാല്‍ ഈ വര്‍ഷം കോവിഡ് മാനദണ്ഡങ്ങള്‍ ഉള്ളതിനാല്‍ ഇത്തരം ഒത്തു കൂടല്‍ ഒഴിവാക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്നു, കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് ഒരു വാഹന റാലി നടത്തുകയായിരുന്നു. അടൂര്‍ ചയലോട് മുതല്‍ പുതുവല്‍ വരെ ക്രിസ്മസ് ദിനത്തില്‍ ഉച്ചക്ക് മൂന്നു മുതലായിരുന്നു യാത്ര. ചയലോട് നിന്നും ആരംഭിച്ചു പറക്കല്‍ – മങ്ങാട് – മരുതിമൂട് – ഇളമണ്ണൂര്‍ – മരൂര്‍ പുതുവല്‍ ജങ്ഷനില്‍ എത്തിച്ചേര്‍ന്നു. സംയുക്ത ക്രിസ്തുമസ് കണ്വീനര്‍ ഫാ ജോണ് റ്റി ശാമുവേല്‍ ക്രിസ്തുമസ് സന്ദേശം നല്‍കി കമ്മറ്റി അംഗങ്ങള്‍ ആയ റോഷ് ,റിജോ ,ജസ്റ്റിന്‍ എന്നിവര്‍ ആശംസ അറിയിച്ചു.