ചിരഞ്ജീവിയുടെ മരണത്തിന് ശേഷം മേഘ്‌ന മുറിയിൽ നിന്നും പുറത്തിറങ്ങിയത് ഒരു തവണ മാത്രം ;ആരോടും മിണ്ടാതെ വേദന ഉള്ളിലൊതുക്കി താരം : പ്രിയതമന്റെ വേർപാടിൽ നിന്നും മുക്തമാവാൻ കഴിയാതെ മേഘ്‌ന
സ്വന്തം ലേഖകൻ
കൊച്ചി : മലയാളികളുടെ പ്രിയതാരമായ മേഘ്‌ന രാജിന്റെ ജീവിതത്തിൽ സിനിമാ രംഗങ്ങളെ വെല്ലുന്ന കാര്യങ്ങളായിരുന്നു സംഭവിച്ചത്. അപ്രതീക്ഷിതമായി തന്റെ ഭർത്താവ് ഈ ലോകത്ത് നിന്നും വിടവാങ്ങിയതിന്റെ ഞെട്ടിൽനിന്ന് ഇതുവരെ മുക്തമായിട്ടില്ല താരം.
ചീരുവിനോടൊത്ത് രണ്ടാം വിവാഹ വാർഷികം കഴിഞ്ഞ നാളുകൾ പിന്നിടുന്നതിനിടയിലാണ് മേഘ്‌നയ്ക്ക് ഭർത്താവിനെ നഷ്ടമായത്. ഇന്ത്യൻ സിനിമാ ലോകത്തേയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച് വാർത്ത കൂടിയായിരുന്നു ഇത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് ചിരഞ്ജീവി സർജയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുന്ന അതിനു മുൻപുതന്നെ ഹൃദയാഘാതം അദ്ദേഹത്തെ തേടിയെത്തി. ഇതിന് ശേഷമാണ് മരണം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം ആയിരുന്നു ചിരഞ്ജീവി സർജയുടെ മരണാനന്തര ചടങ്ങ് നടത്തിയത്. ചിരഞ്ജീവിക്കു ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്ന ദ്രുവ് സർജയുടെ ഫാം ഹൗസിൽ വച്ചായിരുന്നു സംസ്‌കാരം നടത്തിയത്.
ചീരുവിനെ കുറിച്ച് പറയുന്ന ഒരോ നിമിഷവും കരയുകയായിരുന്നു മേഘ്‌ന. അമ്മാവന്റെ വാക്കുകൾ മോളി കേൾക്കുമ്പോഴും മേഘ്‌ന പൊട്ടിക്കരയുകയായിരുന്നു. കാണുന്നവരെയെല്ലാം കരയിപ്പിക്കുന്ന രംഗങ്ങളായിരുന്നു അവസാന നിമിഷങ്ങളിൽ അരങ്ങേറിയത്.
ചിരഞ്ജീവിയുടെ സംസ്‌കാരം നടന്ന ശേഷം മേഘ്‌ന ഒരുതവണ മാത്രമാണ് മുറിയിൽ നിന്ന് പുറത്തേക്കിറങ്ങിയത്. ചിരഞ്ജീവി അടക്കിയ സ്ഥലത്ത് എത്തി. എന്നിട്ട് ഒരു പ്രാവശ്യം അതിനു ചുറ്റും നടന്നു. കണ്ണീരോടെ വീണ്ടും അകത്തേക്ക് കയറിപ്പോവുകയായിരുന്നു.
പിന്നീട് റൂമിൽ കയറി വാതിലടച്ച മേഘ്‌ന ഇതുവരെ ആരോടും മിണ്ടാൻ പോലും തയ്യാറായില്ല എന്നതാണ് എല്ലാവരെയും ദുഃഖത്തിലാഴത്തുന്നത്. ഒന്നിനോടും പ്രതികരിക്കാൻ മേഘ്‌ന തയ്യാറാകുന്നില്ല. കാരണം ചിരഞ്ജീവി മേഘ്‌നയെ അത്രമേൽ പ്രണയിച്ചിരുന്നു.