video
play-sharp-fill

ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയ വൈക്കത്തെ ചിന്ന മിടുക്കനെ ജന്മനാട്ടിൽ ആദരിച്ചു: ഏനാദി ടാഗോർ മെമ്മോറിയൽ വായനശാലയുടെ ആഭിമുഖ്യത്തിലാണ് അനുമോദനം സംഘടിപ്പിച്ചത്.

ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയ വൈക്കത്തെ ചിന്ന മിടുക്കനെ ജന്മനാട്ടിൽ ആദരിച്ചു: ഏനാദി ടാഗോർ മെമ്മോറിയൽ വായനശാലയുടെ ആഭിമുഖ്യത്തിലാണ് അനുമോദനം സംഘടിപ്പിച്ചത്.

Spread the love

 

വൈക്കം: ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനെന്ന നേട്ടം സ്വന്തമാക്കിയ വൈക്കം ചെമ്പ് തെക്കേച്ചിറ ഗിരിഷിന്റെയും ചിഞ്ചുവിന്റെയും മകനും കാക്കനാട് ജെംസ് മോഡേൺ അക്കാഡമിയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായ ശ്രേയസ്സിനെ ഏനാദി ടാഗോർ മെമ്മോറിയൽ

വായനശാലയുടെ ആഭിമുഖ്യത്തിൽ അനുമോദനവും സ്വീകരണവും നൽകി.
സ്വീകരണ സമ്മേളനം വൈക്കം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ടി.കെ ഗോപി ഉദ്ഘാടനം ചെയ്തു.

ശാസ്ത്ര ബോധം ഉള്ളവരായി കുട്ടികൾ വളരണമെന്നും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തളളി യഥാർഥ മനുഷ്യനായി തീരുന്നത് ശാസ്ത്ര അവബോധത്തിൻ്റെ പിൻബലത്തോടെയാണെന്നും അതിൻ്റെ ഭാഗമായി നിൽക്കാൻ കഴിയുന്നത്ത് അതിലേറെ അഭിമാനകരമാണെന്നും ടി.കെ ഗോപി അഭിപ്രായപ്പെട്ടു. വയനശാല പ്രസിഡൻ്റ് എസ്. ജയപ്രകാശ് അധ്യക്ഷതഹിച്ചു. താലൂക്ക് വൈസ് പ്രസിഡൻ്റ് സാബു പി.മണലോടി മുഖ്യ പ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനശാല സെക്രട്ടറി സി.ആർ ശ്രീകുമാർ, കെ.കെ പ്രഭാകരൻ, കവിത ടീച്ചർ, ടി.സി ഗോപി, എൻ.വേണുഗോപാൽ, പി.പി സന്തോഷ്, കെ.ആർ ശിവൻ, മനു. ജി, വിജയരേഖ, രുഗ്മിണി, മധു, ലൈബ്രെറിയൻ ടി.പി റാണി തുടങ്ങിയവർ പ്രസംഗിച്ചു. പ്രദേശവാസികൾ അടക്കം നൂറ് കണക്കിന് പേർ പങ്കെടുത്തു.

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുമായി സഹകരിച്ച് നടത്തിയ ഓൺലൈൻ കാമ്പെയിനിലാണ് ശ്രേയസ്സിൻ്റെ അപൂർവ നേട്ടം.

ഇന്ത്യ ബുക്ക്സ്ഓഫ് റെക്കാഡ്‌സിലും ഇടംനേടി ഗിന്നസ് റിക്കാഡ് സിന്റെ പരിഗണനയിലുമാണ് ഈ പതിമൂന്ന് കാരൻ. നാസയുടെ സഹകരണത്തോടെ കണ്ടെത്തിയ 800 ലധികം ഛിന്ന ഗ്രഹങ്ങളിൽ രണ്ടെണ്ണമാണ് ശ്രേയസിന്റെ ക്രെഡിറ്റിലുള്ളത്. 2021 ൽ നാസയുടെ ഇ റിസർച്ച്

ടീമിൽ അംഗമായി. തു ടർന്ന് 2022ൽ നാസയുടെ സിറ്റിസൺ സയന്റിസ്റ്റായി. മാസ് ഇന്ത്യ ഒബ്‌സർവേഷൻ ടീം ആയ മിൽക്കി വേ എക്സ്പ്ലോറർ ടീം അംഗ മായി പ്രർത്തിക്കുമ്പോഴാണ് ശ്രേയസ് രണ്ട് ഛിന്ന ഗ്രഹങ്ങളെ കണ്ടെത്തിയത്. ഈ വർഷം ജനുവരിയിൽ തുടങ്ങിയ കാമ്പയിനിൽ ഫെ ബ്രുവരി 5 മുതൽ 29 വരെ നടത്തിയ റിസർച്ചിലാണ്