Spread the love

കടുത്ത വേനൽ തുടരുന്നതിനിടെ ഒഡീഷയിൽ സൂര്യാതപമേറ്റ് രണ്ട് പേർ മരിച്ചു. സെൻസസ് ജോലികളിൽ ഏർപ്പെട്ടിരുന്ന അധ്യാപകരാണ് മരിച്ചത്. ബൈദ്യനാഥ് ഹൈസ്കൂളിലെ അധ്യാപകനായ രാജ്കപൂർ ഹെംബ്രാം, ജരദ ഗവൺമെന്റ് ഹൈസ്‌കൂളിലെ അധ്യാപകനായ അനുരാഗ് എക്ക എന്നിവരാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാജ്കപൂർ ഹെംബ്രാം ഇന്നലെയാണ് മരിച്ചത്. ശനിയാഴ്ച്ചയാണ് അനുരാഗ് എക്ക മരിച്ചത്.

video
play-sharp-fill

വേനൽ കടുത്തതോടെ അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്. നിരവധി പേർക്കാണ് സൂര്യാതപമേൽക്കുന്നത്. പകൽ 11 മണി മുതൽ 3 മണി വരെ വെയിൽ ഏൽക്കുന്ന തരത്തിലുള്ള ജോലികൾ ഉൾപ്പടെ ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.