മോഷണത്തെ തുടർന്ന് വീട്ടിൽ കയറുന്നത് വിലക്കി; പക തീർത്തത് നാലുവയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന് ; ബന്ധുവായ ഷൈലജയുടെ ശിക്ഷ ചൊവ്വാഴ്ച കോടതി വിധിക്കും

മോഷണത്തെ തുടർന്ന് വീട്ടിൽ കയറുന്നത് വിലക്കി; പക തീർത്തത് നാലുവയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന് ; ബന്ധുവായ ഷൈലജയുടെ ശിക്ഷ ചൊവ്വാഴ്ച കോടതി വിധിക്കും

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: ബന്ധുക്കളോടുള്ള പക തീർത്തത് നാലു വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന് . ബന്ധുവായ ഷൈലജയുടെ ശിക്ഷ ചൊവ്വാഴ്ച കോടതി വിധിക്കും. 2016 ഒക്ടോബർ 13നായിരുന്നു പുതുക്കാട് പാഴായിയിൽ മേബ എന്ന നാലു വയസുകാരിയുടെ മരണം. വീട്ടിൽ നടന്ന മറ്റൊരു മരണത്തിന്റെ ചടങ്ങ് നടക്കുന്നതിനിടെ നാലു വയസുകാരി മേബയെ കാണാതാവുകയായിരുന്നു. കുഞ്ഞിന്റെ കൂടെ അവസാനം കണ്ടത് ബന്ധുവായ ഷൈലജയെയാണ്. ഷൈലജയോടു കുഞ്ഞിന്റെ കാര്യം തിരക്കിയപ്പോൾ ബംഗാളികൾ തട്ടിക്കൊണ്ടു പോയെന്നായിരുന്നു പറഞ്ഞു. തുടർന്ന് ബംഗാളികളെ അന്വേഷിച്ച് വീട്ടുകാർ നാടു മുഴുവൻ പരക്കം പാഞ്ഞു. ഈ സമയം കുഞ്ഞ് പുഴയിൽ മുങ്ങിത്താഴുകയായിരുന്നു. മൃതദേഹം പുഴയിൽ പൊന്തിയപ്പോഴാണ് ദുരന്തം നാടറിയുന്നത്. ഷൈലജയുടെ വാക്കുകളിൽ സംശയം തോന്നിയ പൊലീസ് അവരെ കസ്റ്റഡിയിലെടുത്തു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തറിയുന്നത്.

 

 

 

 

മുമ്പ് ഒരിക്കൽ മേബയുടെ അരഞ്ഞാണം മോഷണം പോയിരുന്നു. ഷൈലജ വീട്ടിൽ വന്ന ശേഷമായിരുന്നു അരഞ്ഞാണം നഷ്ടപ്പെട്ടത്. മോഷ്ടിച്ചത് ഷൈലജയാണെന്നു കുടുംബാംഗങ്ങൾ സംശയിച്ചു. ഇതിനെ തുടർന്ന് കുടുംബ വീട്ടിൽ കയറരുതെന്ന വിലക്കുകയും ചെയ്തു. ഇതോടെ ഷൈലജയുടെ മനസിൽ പക മൊട്ടിട്ടു. വീണ്ടും ബന്ധു മരിച്ചതിന്റെ പേരിൽ ഒരിക്കൽ കൂടി ഈ വീട്ടിലേയ്ക്കു പ്രവേശനം ലഭിച്ച. മേബയുടെ മാതാപിതാക്കളെ കണ്ടപ്പോൾ പക വീണ്ടും കൂടി. അങ്ങനെയാണ് പക വീട്ടാൻ കുഞ്ഞിനെ കൊല്ലാൻ തീരുമാനിച്ചത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങിനു ശേഷം പതുക്കെ കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയി വീടിനു പിന്നിലുള്ള പുഴയിലേക്ക് എറിഞ്ഞു. തൊട്ടുപിന്നാലെ, അമ്മ നീഷ്മ ഷൈലജയുടെ അടുത്തേയ്‌ക്കെത്തി. കുഞ്ഞിനെ തിരക്കി. ബംഗാളികൾ പിടിച്ചുകൊണ്ടുപോകുന്നത് കണ്ടെന്നായിരുന്നു ഷൈലജ പറഞ്ഞത്. ഇതുകേട്ട്, വീട്ടുകാരും നാട്ടുകാരും പരക്കംപാഞ്ഞു. ഈ സമയം കുഞ്ഞ് പുഴയിൽ മുങ്ങിത്താന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

നേരത്തെ അനാശാസ്യത്തിന്റെ പേരിൽ ഷൈലജയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിനു ശേഷം നാട്ടിൽ നിൽക്കാൻ പറ്റാതെയായി. അനാശാസ്യത്തിന്റെ കാര്യം നാട്ടിൽ പറഞ്ഞു പരത്തിയത് മേബയുടെ അമ്മയും വീട്ടുകാരുമാണെന്നും ഷൈലജ വിശ്വസിച്ചിരുന്നു. ഇതിന്റെ പകയും കൊലപാതകത്തിനു മറ്റൊരു കാരണമായി. പൊലീസിനു മുൻപിൽ ആദ്യം കുറ്റം സമ്മതിച്ച പ്രതി പിന്നീട് കോടതിയിൽ നിരപരാധിയാണെന്നു ആവർത്തിച്ചു. മേബയുടെ അച്ഛനും അമ്മയും ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുകയാണ്. കൊലക്കേസിൽ പ്രധാന സാക്ഷി കൂടിയാണ് അച്ഛൻ രഞ്ജിത്. എഫ്ഐആറിൽ ആദ്യ മൊഴി നൽകിയ അച്ഛനെ വിസ്തരിക്കേണ്ടതു പ്രോസിക്യൂഷന്റെ ആവശ്യമായിരുന്നു. ഓസ്‌ട്രേലിയയിലെ ഇന്ത്യൻ എംബസി ഓഫിസിലിരുന്ന് രഞ്ജിത് തൃശൂരിലെ ജഡ്ജിക്കു മൊഴി നൽകി.

 

 

 

വിഡിയോ കോൺഫറൻസിങ് വഴി മൊഴി രേഖപ്പെടുത്തി. കൊലക്കേസിൽ വീഡിയോ കോൺഫ്രസ് വഴി മൊഴി നൽകുന്നത് അപൂർവമായ സംഭവമാണ്. മേബയെ പുഴയിൽ എറിയുന്നതിന് സാക്ഷികളില്ലായിരുന്നു. അവസാനം കുഞ്ഞിനെ കണ്ടത് ഷൈലജയോടൊപ്പമാണെന്ന മൊഴിയാണ് കേസിൽ നിർണായക തെളിവായത്. നിയമപരമായി കുറ്റം തെളിയിക്കാൻ ‘ലാസ്റ്റ് സീൻ തിയറി’ എന്ന മാർഗം പ്രോസിക്യൂഷൻ നടത്തി. ഷൈലജയുടെ ബന്ധുക്കളും മറ്റു സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായാണ് മൊഴി നൽകി. ഇതോടെ ഷൈലജയുടെ കുരുക്കു മുറുകി. ഷൈലജയുടെ ശിക്ഷ എന്താണെന്ന് ചൊവ്വാഴ്ച അറിയാം.