Spread the love

കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനങ്ങളില്‍ സർക്കാറിന് പൂർണ പിന്തുണയെന്ന് പി.എ. മുഹമ്മദ് റിയാസ്.
ആത്മവിശ്വാസത്തോടെയും ഏകോപനത്തോടെയും സർക്കാർ നിപ്പ പ്രതിരോധ പ്രവർത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോവണമെന്നും പ്രതിരോധപ്രവർത്തനത്തിന് എംഎല്‍എ എന്ന നിലയില്‍ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

video
play-sharp-fill

റിയാസിന്റെ മണ്ഡലത്തിലെ രാമനാട്ടുകര മുനിസിപ്പാലിറ്റിയിലാണ് നിപ സ്ഥിരീകരിച്ചത്. നിയന്ത്രണ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന നിപ്പ കണ്‍ട്രോള്‍ റൂം സന്ദർശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി.

കോഴിക്കോട് ജില്ലാ കളക്ടർ ജില്ലാ മെഡിക്കല്‍ ഓഫീസർ (DMO) എന്നിവരുമായി നിലവിലെ സാഹചര്യം, പ്രതിരോധ നടപടികള്‍, തുടർ പ്രവർത്തനങ്ങള്‍ എന്നിവ സംബന്ധിച്ചും എംഎല്‍എ ചർച്ച നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യ വകുപ്പ് നിർദേശങ്ങള്‍ കർശനമായി പാലിച്ചും പൊതുജനങ്ങളുടെ സഹകരണത്തോടെയും നിപ പ്രതിരോധ പ്രവർത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.