
കോഴിക്കോട്: പേരാമ്പ്ര പാലേരിയിലെ കുറ്റ്യാടി പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു.
തിരുവള്ളൂര്‍ പാലോളിപ്പറമ്പ് ബാലന്റെയും ഷിജിയുടെയും മകന്‍ സിദ്ധാര്‍ഥ്(15) ആണ് മരിച്ചത്.
പുഴയുടെ പാലേരി കൂനിയോട് താന്തോന്നിക്കടവ് ഭാഗത്താണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിദ്ധാര്‍ത്ഥിന്റെ അമ്മയുടെ വീടായിരുന്നു പാലേരിയിലേത്. ഇവിടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സിദ്ധാര്‍ത്ഥും അമ്മയും. അമ്മയുടെയും മറ്റ് രണ്ട് കുട്ടികളുടെയും കൂടെ പുഴയില്‍ ഇറങ്ങിയ സിദ്ധാര്‍ഥ് കയത്തില്‍ പെടുകയായിരുന്നു.
കൂടെയുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ സിദ്ധാര്‍ത്ഥിനെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സിദ്ധാര്‍ഥ്. എസ്‌എസ്‌എല്‍സി പരീക്ഷ എഴുതി റിസല്‍ട്ടിനായി കാത്തിരിക്കുകയായിരുന്നു.



