കളിക്കുന്നതിനിടെ വീടിന്റെ കോണിപ്പടിയില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു!

Spread the love

മലപ്പുറം: വീടിന്റെ കോണിപ്പടിയില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. വീടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം നടന്നത്.

video
play-sharp-fill

കോട്ടക്കല്‍ പെരുമണ്ണ ക്ലാരി ചിറക്കല്‍ മേലേപ്പുറത്ത് മുഹമ്മദ് മുനീറിന്റെ മകള്‍ തസ്‌നിയ (7) ആണ് മരിച്ചത്.

കോണിപ്പടിയില്‍ നിന്നും വീണ് സാരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group