എറണാകുളം കാലടിക്ക് സമീപം പുഴക്കരയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണം വ്യക്തമല്ല

Spread the love

എറണാകുളം: എറണാകുളം കാലടിക്ക് സമീപം ചെങ്ങല്‍ പാലത്തിന് താഴെ കോളജ് വിദ്യാർത്ഥിനിയെ പുഴക്കരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് അഞ്ജനയെ പുഴയില്‍ അവശ നിലയില്‍ പ്രദേശവാസികള്‍ കണ്ടെത്തുന്നത്.

video
play-sharp-fill

പെരുമ്പാവൂർ ഇളമ്പകപ്പിള്ളി കോടനാട് സ്വദേശിനിയായ അഞ്ജന ബിജു (21) ആണ് മരിച്ചത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിലെ വിദ്യാർഥിനിയാണ് അഞ്ജന.

പുഴയില്‍ വീണ് അവശയായ നിലയില്‍ കണ്ടെത്തിയ അഞ്ജനയെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കാലടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാവിലെ 11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group