
കൊച്ചി: മരടില്‍ സിപിഎം പ്രവർത്തകർ തകർത്ത മുഖ്യമന്ത്രി നേതാവ് വി.ഡി. സതീശന്റെ ചിത്രമുള്ള ഫ്ലെക്സ് ബോർഡ് ഒടുവില്‍ സിപിഎമ്മിന്റെ തന്നെ ചെലവില്‍ പുനഃസ്ഥാപിച്ചു.
മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യം അർപ്പിച്ച് മരട് കൊട്ടാരം ജങ്ഷനില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡാണ് സിപിഎം പ്രവർത്തകർ നശിപ്പിച്ചത്. പിണറായി വിജയന്റെ വീട്ടിലെ ഇഡി പരിശോധനയില്‍ പ്രതിഷേധിച്ച് മേയ് 27-ന് സിപിഎം നടത്തിയ പ്രകടനത്തിനിടെയാണിത് നശിപ്പിച്ചത്.
കുറ്റക്കാർക്കെതിരേ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പന്തംകൊളുത്തി പ്രകടനം നടത്തിയിരുന്നു. മരട് പോലീസില്‍ പരാതിയും നല്കി. ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ 10 പേർക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി മരട് പോലീസ് കേസെടുത്തതോടെ ഇവർ ഒളിവില്‍ പോയി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് എടുത്ത വീഡിയോ തെളിവാക്കിയാണ് കേസെടുത്തത്. തുടർന്നു നടന്ന സമവായ ചർച്ചയിലെ ധാരണപ്രകാരമാണ് സിപിഎമ്മിന്റെ ചെലവില്‍ ബോർഡ് പുനഃസ്ഥാപിച്ചതെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിൻസണ് പീറ്റർ പറഞ്ഞു. സിപിഎം പ്രാദേശിക നേതാക്കള്‍ പണം നല്കി ഫ്ലെക്സ് അടിപ്പിച്ച ശേഷം തൊഴിലാളികളെ നിയോഗിച്ച് പുനഃസ്ഥാപിക്കുകയാണ് ചെയ്തത്.







