
വിമാനത്തില്‍ ബോംബ് ഭീഷണി സന്ദേശം കണ്ടെത്തിയതിനെ തുടർന്ന് ലാൻഡ് ചെയ്തു. മുംബൈയില്‍ നിന്നും കണ്ണൂരിലേക്കെത്തിയ ഇന്‍ഡിഗോ(6E2011) വിമാനത്തിനാണ് ഭീഷണി. വിമാനത്തിലെ ശുചിമുറിക്കകത്ത് പേപ്പറില്‍ ഭീഷണി സന്ദേശം എഴുതി വെച്ചുവെന്നാണ് വിവരം. കണ്ണൂരില്‍ വിമാനം ലാന്‍ഡ് ചെയ്തു. നിലവില്‍ ഐസോലേഷന്‍ റണ്‍വേയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. യാത്രക്കാരെ ഉടന്‍ പുറത്തിറക്കും.






