play-sharp-fill
കുത്തേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കുത്തേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

 

 

സ്വന്തം ലേഖകൻ

കൊല്ലം: സംഘർഷത്തിൽ കുത്തേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
യുവാവ് മരിച്ചു. കൊട്ടിയം മൈലാപ്പൂർ നാസില മൻസിലിൽ നവാസിന്റെ മകൻ നൗഫൽ (18) ആണ് മരിച്ചത്. സംഘർഷത്തിൽ കുത്തേറ്റ മൈലാപ്പൂർ മേലേവിള വീട്ടിൽ മിതിലാജിന്റെ മകൻ ഫവാസ്(19) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ്.


ഞായറാഴ്ച രാത്രി ദേശീയ പാതയോരത്ത് കൊട്ടിയം ജംഗ്ഷനിലുള്ള ലോഡ്ജിന്റെ ഇടവഴിയിൽ വച്ച് ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ടു പേർക്കും കുത്തേറ്റത്. കുത്ത് കൊണ്ട് റോഡിൽ ഓടിയെത്തിയ ഇരുവരെയും നാട്ടുകാർ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും നൗഫൽ ഇന്നു രാവിലെ മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group