Spread the love

ഡല്‍ഹി : ചെങ്കോട്ട സ്ഫോടനത്തില്‍ നാലു പേരുടെ അറസ്റ്റ് കൂടി രേഖപെടുത്തി. ഡോ. മുസമ്മില്‍, ഡോ. അദീല്‍ റാത്തര്‍, ഡോ.ഷഹീന്‍ ഷഹീദ്, മുഫ്തി ഇര്‍ഫാന്‍ അഹമ്മദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഫരീദാബാദ് ഭീകര സംഘാംഗങ്ങളായ ഇവരെ ജമ്മു കശ്മീര്‍ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

video
play-sharp-fill

ഇതോടെ  സ്ഫോടനത്തില്‍ എൻഐഎയുടെ പിടിയിലായവരുടെ എണ്ണം ആറായി. അതിനിടെ അനധികൃത നിർമാണത്തില്‍ അല്‍ഫലാഹ് ഗ്രൂപ്പ് ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിയുടെ റെസിഡൻഷ്യല്‍ പ്രോപ്പർട്ടിക്ക് നോട്ടീസ് അയച്ചു. മധ്യപ്രദേശിലെ മൊഹൗ കന്റോണ്‍മെന്റ് ബോർഡ് ആണ്‌ നോട്ടീസ് അയച്ചത്. നിലവില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജവാദ് അഹമ്മദ് സിദ്ദിഖി ഇഡി കസ്റ്റഡിയിലാണ്.

കഴിഞ്ഞ ആഴ്ച ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനത്തില്‍ 14 പേർ കൊല്ലപ്പെട്ടിരുന്നു. ഡല്‍ഹി, ജമ്മു കശ്മീർ, ഹരിയാന, ഉത്തർപ്രദേശ് പൊലീസുമായി സഹകരിച്ചാണ് എൻഐഎ കേസ് അന്വേഷിക്കുന്നത്. കൂടുതല്‍ അറസ്റ്റുകള്‍ ഉടനുണ്ടാകുമെന്ന് എൻഐഎ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group