
കരീമഠം: ചീപ്പുങ്കൽ – മണിയാപറമ്പ് റൂട്ടിൽ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ ബോട്ടിന് പകരം ബോട്ട് ഇന്നാരംഭിച്ചു. മന്ത്രി വി.എൻ. വാസവൻ ഇടപെട്ടാണ് പെട്ടെന്ന് പകരം ബോട്ട് ഏർപ്പെടുത്തിയത്.
മുഹമ്മ- ചീപ്പുങ്കൽ- മണിയാപറമ്പ് ജലപാതയിൽ സർവീസ് നടത്തിയിരുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ട് വാർഷിക അറ്റകുറ്റപ്പണികൾക്കായി അയച്ചതിനെ തുടർന്ന് ബോട്ട് സർവീസ് മുടങ്ങിയിരുന്നു.
വെള്ളപ്പൊക്കവും ബോട്ട് സർവീസ് നിലച്ചതും നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും യാത്രാ ക്ലേശം രൂക്ഷമാക്കിയിരുന്നു. പ്രദേശത്തു നിന്ന് നിരവധി ആളുകൾ പരാതി ഉന്നയിച്ചതിനെ തുടർന്ന് ഈ വിഷയം
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതുപ്രവർത്തകർ മന്ത്രി വി എൻ വാസവന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് മന്ത്രി ജലഗതാഗത വകുപ്പ് മന്തി കെ ബി ഗണേഷ് കുമാറുമായി ബന്ധപ്പെട്ടാണ് ബോട്ട് സർവീസ് പുനരാരംഭിച്ചത്.
ഇന്ന് രാവിലെ 6.00ന് കണ്ണങ്കര ജെട്ടിയിൽ നിന്നും സർവീസ് ആരംഭിച്ചതായി മുഹമ്മ സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാൻ അറിയിച്ചു.







