
സ്വന്തം ലേഖകൻ
കൊല്ലം: ചവറയിൽ നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട മൽസ്യ തൊഴിലാളികളുടെ സംസ്‌കാരം ഉൾപ്പടെയുള്ള മുഴുവൻ ചിലവുകളും മൽസ്യഫെഡ് വഹിക്കുമെന്ന് ചെയർമാൻ മനോഹരൻ അറിയിച്ചു. പരിക്കേറ്റവരുടെ ചികിൽസയും മൽസ്യഫെഡ് വഹിക്കും.
അപകടത്തിൽ തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ കരുണാംബരം (56), ബർക്കുമെൻസ് (45), ജസ്‌റ്റിൻ (56), ബിജു (35) എന്നിവരാണ് മരണപ്പെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി 12.30ഓടെ ആയിരുന്നു അപകടം. ചവറ ദേശീയപാതയിൽ ഇടപ്പള്ളി കോട്ടക്ക് സമീപം തിരുവനന്തപുരം പുല്ലുവിളയിൽ നിന്ന് ബേപ്പൂരേക്ക് മൽസ്യ തൊഴിലാളികളുമായി പോയ മിനി ബസിൽ തിരുവനന്തപുരത്തേക്ക് മൽസ്യവുമായി പോയ ഇൻസുലേറ്റഡ് വാൻ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിഴിഞ്ഞം സ്വദേശി റോയി, മാർത്താണ്ടം സ്വദേശി വർഗീസ് എന്നിവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.







