ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യമായ ബി.ജെ.പി യുവനേതാവിന് അണികളുടെ അടി; അടിയുണ്ടായത് അവിഹിതത്തിന്റെ പേരിലെന്ന് വാർത്ത; വാർത്തയോട് പ്രതികരിക്കാതെ നേതാവും നേതൃത്വവും

ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യമായ ബി.ജെ.പി യുവനേതാവിന് അണികളുടെ അടി; അടിയുണ്ടായത് അവിഹിതത്തിന്റെ പേരിലെന്ന് വാർത്ത; വാർത്തയോട് പ്രതികരിക്കാതെ നേതാവും നേതൃത്വവും

തേർഡ് ഐ ബ്യൂറോ

കൊച്ചി: കൊടകരകുഴൽപ്പണക്കേസും സുരേന്ദ്രന്റെ കൈക്കൂലി വിവാദവും അടക്കം കത്തി പടരുന്നതിനിടെ ബി.ജെ.പിയ്ക്ക് വീണ്ടും തിരിച്ചടി. ചാനൽ ചർച്ചകളിലെ സജീവ സാന്നിദ്ധ്യമായ യുവ നേതാവിനെയാണ് ഇപ്പോൾ തല്ലിയൊതുക്കി പ്രവർത്തകർ മൂലയ്ക്കിട്ടിരിക്കുന്നത്.

സ്ഥാനാർത്ഥിയായ നേതാവിനോട് ഇനി ജില്ലയിൽ പ്രവേശിക്കരുതെന്നു പ്രവർത്തകർ വിലക്കിയിരുന്നു. എന്നാൽ, ഇത് മറികടന്ന് എത്തിയതാണ് മർദനത്തിന് കാരണമെന്നും, അല്ല വനിതാ നേതാവുമായുള്ള വഴി വിട്ട ബന്ധമാണ് അടിയിൽ കലാശിച്ചതെന്നുമാണ് ആരോപണം ഉയർന്നിരിക്കുന്നത്. മാധ്യമം ദിനപത്രമാണ് ഇതു സംബന്ധിച്ചുള്ള വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യവും പാലക്കാട് ജില്ലക്കാരനുമായ നേതാവിനാണ് ബിജെപി പ്രവർത്തകരുടെ തന്നെ മർദനമേറ്റത്. വനിത പ്രാദേശിക നേതാവുമായുള്ള ഇയാളുടെ ബന്ധമാണ് അടിയിൽ കലാശിച്ചതെന്ന് സൂചനയുണ്ട്. എന്നാൽ, ഇരുകൂട്ടർക്കും പരാതിയൊന്നുമില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ലെന്നും മാധ്യമം വാർത്തയിൽ വിശദീകരിക്കുന്നു.

തൃശൂർ വെസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഇദ്ദേഹം താമസിക്കുന്ന സ്ഥലത്തെത്തിയായിരുന്നു മർദനം. ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ നേതാവ് വാതിൽ അടക്കാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകരിലൊരാളുടെ വിരൽ കുടുങ്ങി പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. തൃശൂരിലെത്തിയ നേതാവുമായി പ്രവർത്തകർ തർക്കത്തിലേർപ്പെട്ട ശേഷമാണ് മർദനമെന്ന് പറയുന്നുവെന്നാണ് വാർത്ത.

തൃശൂരിൽ ഏറെക്കാലമായി ക്യാമ്പ് ചെയ്തിരുന്ന ഈ നേതാവ് തെരഞ്ഞെടുപ്പ് കാലത്താണ് മടങ്ങിയത്. ഇദ്ദേഹം തൃശൂരിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനെതിരെ പാർട്ടി നേതൃത്വത്തിന് ജില്ല നേതൃത്വം തന്നെ പരാതി നൽകിയിരുന്നു. നേരത്തേ കുഴൽപണ വിവാദത്തിൽ വാടാനപ്പള്ളിയിലും പ്രവർത്തകർ ചേരിതിരിഞ്ഞുള്ള സംഘർഷം കത്തിക്കുത്തിൽ എത്തിയിരുന്നു. ജില്ലയിലെ പ്രവർത്തകർ നേതൃത്വത്തിനെതിരെ കടുത്ത രോഷത്തിലാണാണെന്നും മാധ്യമം പറയുന്നു.

മർദ്ദനത്തിന്റെ വീഡിയോ ഒന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഇത് സ്ഥിരീകരിക്കുവാൻ വേണ്ടി പ്രാദേശിക നേതാക്കളുമായി ബന്ധപ്പെടുന്ന ബിജെപിക്കാരുമുണ്ട്. ഇവർക്കും ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകുന്നില്ലെന്നതാണ് വസ്തുത

കൊടകരയിലും മഞ്ചേശ്വരത്തെ സുന്ദരയുടെ വെളിപ്പെടുത്തലിലും ബിജെപി പ്രതിരോധത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്താത്ത നേതാക്കൾക്കെതിരെ ബിജെപി നേതൃത്വത്തിലും അതൃപ്തിയുണ്ട്. ഇതിനിടെയാണ് മർദ്ദന വാർത്ത പത്രത്തിൽ എത്തുന്നതും.