Spread the love

ചങ്ങനാശേരി: പായിപ്പാട് പഞ്ചായത്തിലെ പൂവത്തും പരിസര പ്രദേശങ്ങളിലും തെരുവുനായ ആക്രമണം. ഒരാള്‍ക്കും ഒട്ടേറെ വളർത്തുനായ്ക്കള്‍ക്കും കടിയേറ്റു.

video
play-sharp-fill

പ്രദേശത്ത് അലഞ്ഞുതിരിയുന്ന നായയാണ് ആക്രമണം നടത്തിയത്. പൂവം ആറ്റുപുറം വാവച്ചനാണ് (65) കടിയേറ്റത്. റോഡിലൂടെ നടന്നുപോകുന്നതിനിടെ നായ കടിക്കുകയായിരുന്നു.

വാവച്ചന് സംസാരശേഷി ഇല്ലാത്തതിനാല്‍ സമീപത്തുണ്ടായിരുന്നവർ എത്തിയാണ് നായയെ ഓടിച്ചത്. പടിഞ്ഞാറേവീട്ടില്‍ എഡ്വേർഡിനെ ‌കടിക്കാൻ ശ്രമിച്ചെങ്കിലും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇദ്ദേഹം ഓടിമാറിയതിനാല്‍ രക്ഷപ്പെട്ടു. ആക്രമണകാരിയായ തെരുവുനായയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പൂവത്തെ തെരുവുനായ ശല്യത്തിനെതിരേ പരാതി ശക്തമാണ്.