
പുതുപ്പള്ളി : ആള്‍ക്കൂട്ടവും കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങളുമില്ലാതെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ചാണ്ടി ഉമ്മന്റെ നിശബ്ദപ്രചരണം ഈ തെരഞ്ഞെടുപ്പ് സമയത്ത് ശ്രദ്ധേയമാവുകയാണ്. വോട്ടന്മാരെ തേടി ചാണ്ടി ഉമ്മന്‍ സൈക്കിള്‍ ചവുട്ടി ഇന്നലെ എത്തിയത് അകലക്കുന്നില്‍.
പുലര്‍ച്ചെ ഗ്രാമവീഥികളില്‍ വെളിച്ചം വീണു തുടങ്ങിയപ്പോഴാണ് സ്ഥാനാര്‍ത്ഥി പഞ്ചായത്തിലേക്കു സൈക്കിള്‍ പര്യടനവുമായെത്തിയത്. വഴിയരികിലെ വീടുകളിലേക്ക് കടന്നുചെന്ന ചാണ്ടി ഉമ്മന്‍ വീട്ടുകാരോടു വീശേഷങ്ങള്‍ തിരക്കിയും വോട്ടഭ്യര്‍ത്ഥിച്ചും പിന്തുണ ഉറപ്പിച്ചു. സൈക്കിളില്‍ ചുറ്റുന്നതു സ്ഥാനാര്‍ത്ഥിയാണെന്നു തിരിച്ചറിഞ്ഞ അകലക്കുന്നിലെ ചെറുപ്പക്കാരും കുട്ടികളും അവരവരുടെ സൈക്കിളുകളുമായി ഒപ്പം കൂടി.
തുടര്‍ന്ന് പുതുപ്പള്ളി വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രം, വാകത്താനം തോട്ടയ്ക്കാട് സെന്റ് തോമസ് കര്‍മ്മലീത്ത കോണ്‍വന്റ്, രാജമറ്റം ഡിഎസ്‌ജെ കോണ്‍വന്റ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. വൈകിട്ട് കൂരോപ്പട, അകലക്കുന്നം, പാമ്പാടി, അയര്‍കുന്നം, മണര്‍ക്കാട് പഞ്ചായത്തുകളിലെ മണ്ഡലം കണ്‍വന്‍ഷനുകളില്‍ പങ്കെടുത്തു. തിരുനക്കര ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള പകല്‍പ്പൂരത്തിലും ചാണ്ടി ഉമ്മൻ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നു രാവിലെ
ചാണ്ടി ഉമ്മൻ അമയന്നൂരിൽ എത്തി വോട്ട് അഭ്യർത്ഥിച്ചു. പതിവ് പോലെ സൈക്കിളിലായിരുന്നു. ഇന്നത്തെ പര്യടനവും ആരംഭിച്ചത്. തുടർന്ന് അയക്കുന്നത്തിന്റെ വിവിധ പ്രദേശങളിലേക്ക് പര്യടനം കടന്നു







