
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചർച്ചകള്‍ക്കിടെ തെരുവിലിറങ്ങിയുള്ള പ്രവർത്തകരുടെ പരസ്യ പ്രതിഷേധങ്ങളെയും പ്രകടനങ്ങളെയും തള്ളി ചാണ്ടി ഉമ്മൻ എംഎല്‍എ .
തെരുവില്‍ കാണുന്നത് യഥാർത്ഥ പൊതുജനവികാരമാണെന്ന് പറയാൻ കഴിയില്ലെന്നും വൈകാരികത പ്രകടിപ്പിക്കുന്ന പ്രവർത്തകർ പക്വത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം പ്രകടനങ്ങള്‍ക്ക് പിന്നില്‍ ബാഹ്യസമ്മർദങ്ങളുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയോടും നേതാക്കളോടുമുള്ള സ്നേഹംകൊണ്ട് പ്രവർത്തകർ വൈകാരികമായി പെരുമാറുന്നതില്‍ തെറ്റില്ലെങ്കിലും അതില്‍ മിതത്വം പാലിക്കേണ്ടതുണ്ട്. പ്രകടനങ്ങള്‍ക്കിടയിലേക്ക് മറ്റുള്ളവർ നുഴഞ്ഞുകയറി പ്രശ്നങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന്റെ ഉത്തരവാദിത്തം പാർട്ടിയുടെ തലയില്‍ വരും. തന്റെ മണ്ഡലത്തിലുള്ള പ്രവർത്തകരോട് പരസ്യമായ ചർച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നില്‍ക്കരുതെന്ന് താൻ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടിയെയും എ.കെ ആന്റണിയെയും പോലുള്ള നേതാക്കളെ മുഖ്യമന്ത്രിമാരായി തിരഞ്ഞെടുത്ത പാർട്ടിയുടെ നടപടിക്രമങ്ങളില്‍ പ്രവർത്തകർ വിശ്വാസമർപ്പിക്കുകയാണ് വേണ്ടതെന്നും സമൂഹമാദ്ധ്യമങ്ങളിലെ പ്രചരണങ്ങള്‍ പൊതുജനങ്ങളുടെ വികാരമായി കണക്കാക്കാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് പാർട്ടിയും മുന്നണിയും ഉചിതമായ തീരുമാനം ഉടൻ കൈക്കൊള്ളുമെന്നും ചാണ്ടി ഉമ്മൻ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു
[3:48 PM, 5/9/2026] SOMAN: Shared Via Malayalam Editor : http://bit.ly/mtmandroid







