Spread the love

തിരുവനന്തപുരം: ചക്കയിടാൻ കയറുമ്പോള്‍ മതിലില്‍ നിന്നും വീണ് ഗൃഹനാഥൻ മരിച്ചു.

video
play-sharp-fill

പാപ്പനംകോട് പൂഴിക്കുന്ന് പൊറ്റവിള പുത്തന്‍വീട്ടില്‍ രാമന്‍കുട്ടി (60) ആണ് മരിച്ചത്.

രാവിലെ പത്ത് മണിയോടുകൂടിയാണ് സംഭവം. സമീപത്തെ പുരയിടത്തിലെ പ്ലാവില്‍ നിന്നും ചക്കയിടുന്നതിനായി മതിലില്‍ കയറിയ രാമന്‍കുട്ടി കാല്‍വഴുതി സമീപത്തെ കുഴിയിലേയ്ക്ക് വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായ രാമന്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിശോധനയ്ക്ക് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.