video
play-sharp-fill

ചാരായം വാറ്റിലും ചാമ്പ്യൻഷിപ് നിലനിർത്തി മിസ്റ്റർ കോട്ടയം; വാറ്റുചാരായവുമായി പിടിയിലായത് നാലു തവണ മിസ്റ്റർ കോട്ടയമായ പൂഞ്ഞാർ സ്വദേശി; ജിമ്മനിഷ്ടം മുട്ടനാടിന്റെ കരളും നാടൻ വാറ്റും

ചാരായം വാറ്റിലും ചാമ്പ്യൻഷിപ് നിലനിർത്തി മിസ്റ്റർ കോട്ടയം; വാറ്റുചാരായവുമായി പിടിയിലായത് നാലു തവണ മിസ്റ്റർ കോട്ടയമായ പൂഞ്ഞാർ സ്വദേശി; ജിമ്മനിഷ്ടം മുട്ടനാടിന്റെ കരളും നാടൻ വാറ്റും

Spread the love

തേർഡ് ഐ ബ്യൂറോ

ഈരാറ്റുപേട്ട: മുട്ടനാടിന്റെ കരളും നാടൻ വാറ്റും കിട്ടിയാൽ ഇഷ്ടം പോലെ തട്ടുന്ന ജിമ്മൻ മിസ്റ്റർ കോട്ടയം ഒടുവിൽ എക്‌സൈസിന്റെ പിടിയിലായി. ഈരാറ്റുപേട്ടയിൽ വീണ്ടും ചാരായ വേട്ട ഇത്തവണ പിടിയിൽ ആയത് നാല് തവണ മിസ്റ്റർ കോട്ടയം ആയ പൂഞ്ഞാർ പനച്ചിപ്പാറ സ്വദേശി ‘ജിമ്മൻ സുനി’എന്ന് അറിയപ്പെടുന്ന സുനിൽ സി ആർ (48). മുട്ടനാടിന്റെ കരളും നാടൻ വാറ്റ് ചാരായവുമാണ്, മിസ്റ്റർ കോട്ടയമായത്തിന്റെ പ്രധാന ഇഷ്ട വിഭവം.

ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ ജിംനേഷ്യം അടച്ചത് മുതൽ സ്വന്തമായി ചാരായം വാറ്റ് തുടങ്ങിയ സുനിൽ, ദിവസങ്ങളായി ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് വി പിള്ള എക്സൈസ് ഷാഡോ ടീം അംഗങ്ങൾ വിശാഖ് കെ വി, നൗഫൽ കരിം എന്നിവരുടെ നിരീക്ഷണത്തിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈ കരുത്തു കൊണ്ടും മെയ് കരുത്തു കൊണ്ടും നാടാകെ വിറപ്പിച്ചു കൊണ്ടിരുന്ന പ്രതി മുൻപ് നിരവധി തവണ എക്സൈസ്‌നെ വെട്ടിച്ചു കടന്നു കളഞ്ഞതാണ് . ഒടുവിൽ എക്സൈസ് സംഘം വീശിയ വലയിൽ അകപ്പെട്ടു തോൽവി സമ്മതിക്കേണ്ടി വന്നതിന്റെ പിന്നിൽ ഉദ്യോഗസ്ഥരുടെ ദിവസങ്ങളായുള്ള കഠിന പ്രയത്നം ഉണ്ടായിരുന്നു.

ലോക്ക് ഡൗൺ സമയത്ത് ഈരാറ്റുപേട്ടയിലും പരിസര പ്രദേശങ്ങളിലും ചാരായം വാറ്റ് പെരുകുന്ന സാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.പ്രദേശത്തെ മലയോര മേഖലകളിൽ നിന്ന് ആയി ഈ ലോക്ക് ഡൗൺ കാലത്ത് നിരവധി വാറ്റ് ചാരായവുമായി ബന്ധപ്പെട്ട കേസുകൾ കണ്ടെത്തിയിരുന്നു.

പൊതുജനങ്ങൾക്ക് വാറ്റ് നിർമാണവുമായി ബന്ധപ്പെട്ട പരാതികൾ 8921087055 എന്ന നമ്പറിൽ വിളിച്ചറിയിക്കാവുന്നത് ആണ് എന്ന് ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്ത എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ അരുൺ കുമാർ ഇ സി, സിവിൽ എക്സൈസ് ഓഫീസർമാരായ അജിമോൻ എം ടി, പ്രദീഷ് ജോസഫ്, സുരേന്ദ്രൻ കെ സി, നിയാസ് സി ജെ, ജസ്റ്റിൻ തോമസ്, സുവി ജോസ് വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയ കെ ദിവാകരൻ എന്നിവർ ഉണ്ടായിരുന്നു.