
തൃശൂർ: ചാലക്കുടി പോട്ടയിൽ അതിഥി തൊഴിലാളികളായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.
നാലു മാസം മുമ്പാണ് ഇവർ പോട്ടയിൽ എത്തിയത് എന്നാണ് വിവരം. മൂന്നു ദിവസമായി വീടിന് പുറത്ത് ഇരുവരേയും കണ്ടിരുന്നില്ല.
പിന്നാലെ പൊലീസും വീട്ടുടമയും വാതിൽ ബലമായി തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉമിത് (34), ഭാര്യ രാധ (30) എന്നിവരാണ് മരിച്ചത്.
ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭർത്താവ് ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. ഐടി ഉദ്യോഗസ്ഥന്‍റെ വീടിന്‍റെ ഔട്ട് ഹൗസിലാണ് ഇവർ താമസിച്ചിരുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







