video

00:00

യുവതിയെ ബൈക്കിൽ പിന്തുടര്‍ന്ന് 3 പവൻ്റെ മാല പൊട്ടിച്ച ശേഷം കടന്നു കളഞ്ഞു ; പ്രതിയെ പിടികൂടി പോലീസ്

യുവതിയെ ബൈക്കിൽ പിന്തുടര്‍ന്ന് 3 പവൻ്റെ മാല പൊട്ടിച്ച ശേഷം കടന്നു കളഞ്ഞു ; പ്രതിയെ പിടികൂടി പോലീസ്

Spread the love

എറണാകുളം : പെരുമ്പാവൂരില്‍ ബൈക്കില്‍ പിന്തുടർന്ന് സ്കൂട്ടർ യാത്രക്കാരിയുടെ സ്വർണ്ണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പെരുമ്ബാവൂർ പൊലീസ് പിടികൂടി.

തോപ്പുംപടി സ്വദേശി പാലംപള്ളിപറമ്ബില്‍ ആന്‍റണി അഭിലാഷ് ആണ് പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ട് വെങ്ങോല പോഞ്ഞാശ്ശേരി കനാല്‍ബണ്ട് റോഡില്‍ വച്ചാണ് സംഭവം. സൂപ്പർമാർക്കറ്റിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ വെങ്ങോല കുറ്റിപ്പാടം സ്വദേശിയായ വീട്ടമ്മയുടെ മൂന്നു പവൻ തൂക്കം വരുന്ന സ്വർണ മാലയാണ് ആന്‍റണി അഭിലാഷ് പൊട്ടിച്ചെടുത്തത്.

സ്കൂട്ടറില്‍ സഞ്ചരിച്ച വീട്ടമ്മയെ തന്റെ ബൈക്കില്‍ പിന്തുടർന്ന പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് വച്ച്‌, വാഹനം ഓടിച്ചു കൊണ്ട് തന്നെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഇയാള്‍ വീട്ടമ്മയുടെ സ്കൂട്ടർ ചവിട്ടി മറിച്ചിട്ട് കടന്ന് കളയുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡരികിലെ പുല്‍പ്പടർപ്പിലേക്ക് വീണതിനാല്‍ വീട്ടമ്മ വലിയ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസടുത്ത പെരുമ്ബാവൂർ പൊലീസ് സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പറവൂരില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് പിന്നീട് പൊലീസ് കണ്ടെത്തി. വീട്ടമ്മയുടെ പൊട്ടിച്ചെടുത്ത സ്വർണ്ണമാലയും പൊലീസ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. നിരവധി കേസുകളില്‍ പ്രതിയായ ആന്‍റണി അഭിലാഷ് രണ്ട് വർഷം മുൻപാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഇയാളെ പെരുമ്ബാവൂർ ജുഡീഷണല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.