യാതൊരു നിയന്ത്രണവുമില്ലാതെയുള്ള നിർമാണ കമ്പനികളുടെ വില വർധനവിൽ വിഷമിച്ച് വിതരണക്കാർ; സിമന്റ് വില കുതിച്ചുയരുന്നു; ഒരു ചാക്ക് സിമന്റിന് രണ്ടു ദിവസത്തിനിടെ കൂടിയത് 125 രൂപ
സ്വന്തംലേഖകൻ
തിരുവനന്തപുരം: കോവിഡും കൊറോണയും സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് വ്യവസായ സ്ഥാപനങ്ങൾ ഒക്കെയും.എന്നാൽ അവിചാരിതമായി ഉണ്ടായ ഉല്പാതക വസ്തുക്കളുടെ അടക്കമുള്ള വിലക്കയറ്റം എല്ലാ മേഖലയേയും കാര്യമായ രീതിയിൽ തളർത്തിയിട്ടുണ്ട്.സംസ്ഥാനത്തെ സിമന്റ് വിവർധനവും അക്കൂട്ടത്തിൽ എടുത്തു പറയേണ്ട ഒന്നായി മാറിക്കഴിഞ്ഞിരിക്കുകയാണ്.
കോവിഡിന്റെ പിടിയിൽ നിന്ന് തിരിച്ചു വരുന്ന നിർമാണ മേഖലക്ക് വലിയ അടിയായിരിക്കുകയാണ് കുതിച്ചുയരുന്ന സിമന്റ് വില. ഒരു ചാക്ക് സിമന്റിന് രണ്ടു ദിവസത്തിനിടെ കൂടിയത് 125 രൂപ. യാതൊരു നിയന്ത്രണവുമില്ലാതെ ആണ് നിർമാണ കമ്പനികൾ വില വർധിപ്പിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കമ്പനികൾ സിമന്റിന് നിയന്ത്രണ മില്ലാതെ വിലകൂട്ടുന്നത് നിയന്ത്രിക്കണമെന്ന ആവശ്യവുമായി വിതരണക്കാർ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ കമ്പനികളുടെ ഭാഗത്തു നിന്നുള്ള വിശദീകരണം, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും, ഇന്ധനവിലക്കയറ്റവും മൂലമാണ് വില വർധിപ്പിച്ചത് എന്നാണ്.
കോവിഡിന് മുമ്പ് 390 രൂപ വരെയായിരുന്നു ചാക്കിന് ഈടാക്കിയിരുന്ന പരമാവധി വില. കഴിഞ്ഞ മാസം ഇതുയർന്ന് 445 രൂപവരെയെത്തി. കമ്പനികൾ നൽകുന്ന ഇളവുകൾ ചേർത്ത് 400 രൂപക്കായിരുന്നു കഴിഞ്ഞ ദിവസം വരെ ചില്ലറ വിൽപന. ഇതാണ് 525 രൂപയിലേക്ക് ഉയരുന്നത്.
സ്വകാര്യ കമ്ബനികൾ വിലകൂട്ടുമ്ബോൾ പൊതുമേഖല സ്ഥാപനമായ മലബർ സിമന്റും വില ഉയർത്താൻ നിർബന്ധിതരാകും എന്നതാണ് വാസ്ഥവം. നിലവിലുളള സ്‌റ്റോക്ക് പഴയവിലയ്ക്ക് വിൽക്കുമെങ്കിലും മൂന്നുദിവസത്തിനകം വിലക്കയറ്റം വിപണയിൽ കൊണ്ടുവരും. സിമന്റ് വില കുതിച്ചുയർന്നാൽ കരാർ എടുത്ത പ്രവൃത്തികളിൽ 30 ശതമാനം വരെ നഷ്ടമുണ്ടാകുമെന്ന് കാട്ടി സർക്കാർ കരാറുകാർ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും കത്ത് നൽകിയിട്ടുണ്ട്. കമ്പനികളുമായി നേരിട്ട് ചർച്ച നടത്തി വില ഏകീകരണമെന്ന ആവിശമാണ് വിതരണക്കാർ ഉയർത്തുന്നത്.