play-sharp-fill
ഡെന്നിംങ് റൂമിൽ മലമൂത്ര വിസർജനം നടത്തി: ഹോം നഴ്‌സ് വയോധികയെ മലം തീറ്റിച്ചു; ക്രൂരമായ മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നത് സി.സി.ടി.വി ക്യാമറ പരിശോധിച്ചപ്പോൾ

ഡെന്നിംങ് റൂമിൽ മലമൂത്ര വിസർജനം നടത്തി: ഹോം നഴ്‌സ് വയോധികയെ മലം തീറ്റിച്ചു; ക്രൂരമായ മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നത് സി.സി.ടി.വി ക്യാമറ പരിശോധിച്ചപ്പോൾ

തേർഡ് ഐ ബ്യൂറോ

ആലപ്പുഴ: ഡൈനിംങ് മുറിയിൽ മലമൂത്ര വിസർജനം നടത്തിയ വയോധികയെ മലം തീറ്റിക്കുകയും, ക്രൂരമായി മർദിക്കുകയും ചെയ്ത ഹോം നഴ്‌സിന്റെ ദൃശ്യങ്ങൾ പുറത്തായി. മാവേലിക്കരയിൽ വൃദ്ധ മാതാവിനെ ആക്രമിക്കുകയും മർദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തത് ഹോം നഴ്‌സിന്റെ ക്രൂരമായ ആക്രമണത്തെ തുടർന്നാണ് എന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.

സംഭവത്തിൽ ഹോംനഴ്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര കൈതവടക്ക് കളീയ്ക്കൽ വിജയമ്മയ്ക്ക് (78) ആണ് ഹോം നഴ്‌സിന്റെ വടി കൊണ്ടുള്ള അടിയും കുത്തുമേറ്റതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാമറ ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ചു ഇടുക്കി കട്ടപ്പന മത്തായിപ്പാറ ചെമ്പനാൽ ഫിലോമിനെയെ (55) പൊലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 20 നാണ് വിജയമ്മ വീണു പരുക്കേറ്റതായി ഫിലോമിന അറിയിച്ചത്. ബന്ധുക്കളെത്തി വിജയമ്മയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടയെല്ല് പൊട്ടിയിട്ടുണ്ടെന്നും വീണുണ്ടായ പരുക്കല്ലെന്നും ആശുപത്രി അധികൃതർ അറിയച്ചതിനെ തുടർന്നു സംശയം തോന്നിയ വിജയമ്മയുടെ മകനും, ഭാര്യയും വീട്ടിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു വിജയമ്മയെ വടി കൊണ്ടു അടിക്കുന്നതും കുത്തുന്നതും കണ്ടെത്തിയത്. ഡൈനിങ് മുറിയിൽ മലവിസർജ്ജനം നടത്തിയപ്പോൾ ഫിലോമിന കമ്പ് കൊണ്ടു മലമെടുത്തു വിജയമ്മയുടെ വായിലേക്ക് വയ്ക്കുന്നതായി ദൃശ്യങ്ങളിൽ ഉണ്ട്.