Spread the love

ദില്ലി: നടിയും മോഡലുമായ ട്വിഷ ശർമയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. അറസ്റ്റിലായ അമ്മായിഅമ്മ ​ഗിരിബാലയുടെ സാന്നിധ്യത്തിൽ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഇന്നലെ വീട്ടില് സിബിഐ പുനരാവിഷ്കരിച്ചു.

video
play-sharp-fill

കേസിൽ കഴിഞ്ഞ ദിവസമാണ് ഗിരിബാല അറസ്റ്റിലായത്. രാജ്യവ്യാപകമായി ചർച്ചയായ കേസിലാണ് അന്വേഷണസംഘം നടപടികൾ ഊർജിതമാക്കുന്നത്.

ഡമ്മി പ്രതിമയടക്കം ഉപയോ​ഗിച്ചായിരുന്നു നടപടികൾ. പ്രതികളുടെയും ദൃക്സാക്ഷികളുടെയും മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്തുന്നതാനായാണ് നടപടികൾ. കഴിഞ്ഞമാസം പന്ത്രണ്ടിനാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ട്വിഷ ശർമയെ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭർത്താവ് സമർത്ഥ് തൂങ്ങിയ ട്വിഷയെ താഴയിറക്കിയെന്നും, അമ്മ ​ഗിരിബാല സിം​ഗ് കെട്ടഴിച്ചുവെന്നുമാണ് മൊഴി. ജില്ലാ ജഡ്ജിയായി വിരമിച്ച ​ഗിരിബാല സിം​ഗിനും സമർത്ഥിനുമെതിരെയാണ് ട്വിഷയുടെ കുടുംബം മൊഴി നൽകിയത്. സമർത്ഥ് ഇപ്പോഴും കസ്റ്റഡിയിലാണ്. ​

ഗിരിബാലയുടെ മുൻകൂർ ജാമ്യം മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് വ്യാഴാഴ്ച സിബിഐ അറസ്റ്റ് ചെയ്തത്.

സമർത്ഥുമായി ഡേറ്റിം​ഗ് ആപ്പിൽ പരിചയപ്പെട്ട ട്വിഷയെ കല്യാണം കഴിഞ്ഞ് അഞ്ച് മാസം പിന്നിട്ടപ്പോഴാണ് ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

ഭർത്താവും ​ഗിരിബാലയും സ്ത്രീധനവുമായി ബന്ധപ്പെട്ട് ട്വിഷയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ഇതാണ് മരണ കാരണവുമെന്നാണ് കുടുംബത്തിന്റെ പരാതി.