Spread the love

ഡൽഹി: വിദ്യാർത്ഥികളെ വീണ്ടും വലച്ച്‌ സിബിഎസ്‌ഇ.

video
play-sharp-fill

പുനർ മൂല്യനിർണയത്തിന് അപേക്ഷ നല്‍കാനുള്ള സൈറ്റില്‍ തകരാർ.
ഇതോടെ സിബിഎസ്‌ഇയുടെ വാക്ക് പാഴായി. വെബ്സൈറ്റ് ഇതുവരെ പ്രവർത്തനക്ഷമമായില്ല.

നീറ്റ്, സിബിഎസ്‌ഇ പരീക്ഷകളിലെ പിഴവുകളില്‍ പാർലമെൻററി സമിതി ഇന്നും മൊഴി രേഖപ്പെടുത്തും. സിബിഎസ്‌ഇയില്‍ വൻ സുരക്ഷാ വീഴ്ചയുണ്ടായെന്നും ആരോപണമുയർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങള്‍ ഇൻ്റർനെറ്റില്‍ സുലഭമാണെന്ന വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തി. ഒഎസ്‌എം പോർട്ടലുമായി ബന്ധപ്പെട്ടാണ് ചോർച്ച കണ്ടെത്തിയത്. ഡാറ്റാ ബേസ് ആർക്കും ആക്സസ് ചെയ്യാവുന്ന നിലയിലാണെന്ന് എത്തിക്കല്‍ ഹാക്കർമാർ അറിയിച്ചു.
മനുഷ്യാവകാശ കമ്മീഷൻ ഇടപെടണമെന്നും ആക്ടിവിസ്റ്റുകള്‍ ആവശ്യപ്പെട്ടു.

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർ മൂല്യനിർണയവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ഇന്ന് മുതല്‍ നല്‍കാമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതിനുള്ള വെബ്സൈറ്റ് സജ്ജീകരിച്ചതായും സിബിഎസ്‌ഇ വ്യക്തമാക്കിയിരുന്നു.

സാങ്കേതിക പ്രശ്നങ്ങള്‍ ഒഴിവാക്കിക്കൊണ്ട് കുറ്റമറ്റ രീതിയില്‍ വെബ്സൈറ്റ് പ്രവർത്തിക്കുമെന്നാണ് സിബിഎസ്‌ഇ അറിയിച്ചത്. സൈബർ സുരക്ഷാ വിദഗ്ധരും, സർക്കാരില്‍ നിന്നും ഐഐടിയില്‍ നിന്നുമുള്ള വിദഗ്ധരും ഇതിനായി സജീവമായി പ്രയത്നിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചിരുന്നു.