എട്ടാം ക്ലാസില്‍ ഫിസിക്‌സിന് മൂന്ന് മാര്‍ക്ക്: ഒടുവില്‍ അതേ വിഷയത്തില്‍ ഡോക്ടറേറ്റ്.കൃഷ്ണകുമാര്‍ പുലിയാണ്
കൊച്ചി: എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൃഷ്ണകുമാര്‍ ഫിസിക്‌സിന് എട്ടുതലയില്‍ പൊട്ടിയിരുന്നു. അന്ന് ലഭിച്ചത് അമ്പതില്‍ വെറും മൂന്ന് മാര്‍ക്ക്. എല്ലാവരും പരിഹസിച്ചെങ്കിലും കൃഷ്മകുമാര്‍ തളര്‍ന്നില്ല. തന്നെ നാണം കെടുത്തിയ വിഷയത്തോടുള്ള മത്സരമായിരുന്നു പിന്നീട്. ഒടുവില്‍ കൃഷ്ണകുമാറിന് മുമ്പില്‍ ഫിസിക്‌സ് തോറ്റു. വര്‍ഷങ്ങള്‍ക്ക് ശേഷം തന്നെ തോല്‍പ്പിച്ച വിഷയത്തിന് മേല്‍ ആധിപത്യം ഉറപ്പിച്ചപ്പോള്‍ കൃഷണ്കുമാര്‍ നേടിയത് ഡോക്ടറേറ്റ്. ജീവിതത്തിലെ ചെറിയ പരാജയങ്ങളില്‍ മാനസികമായി തളര്‍ന്ന് ആത്മഹത്യാ വക്കിലേയ്ക്ക് എത്തിപ്പെടുന്ന തലമുറയ്ക്ക് മാതൃകയായി കൃഷ്ണകുമാര്‍ സിപി എന്ന യുവാവ്. ഏറെ ത്രില്ലടിപ്പിച്ച വിജയത്തെക്കുറിച്ച് കൃഷ്ണകുമാര്‍ സിപി തന്നെയാണ് […]