play-sharp-fill
കൊറോണ സ്‌ക്രീനിങ്ങുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

കൊറോണ സ്‌ക്രീനിങ്ങുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

സ്വന്തം ലേഖകൻ

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊറോണ സ്‌ക്രീനിങ് നടന്നു.


കൊച്ചി സിറ്റി പോലീസുമായി സഹകരിച്ച് നടത്തിയ പരിപാടിയില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ എമര്‍ജന്‍സി മെഡിക്കല്‍ ഫിസിഷ്യന്‍, നേഴ്‌സിങ് ജീവനക്കാര്‍ എന്നിവരടങ്ങുന്ന മൊബൈല്‍ മെഡിക്കല്‍ സര്‍വീസ് വാഹനം സജ്ജമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റേഷനില്‍ വന്നിറങ്ങിയ യാത്രക്കാരെയും ഇവിടുന്ന് ട്രെയിന്‍ കയറാനെത്തിയവരെയുമാണ് സ്‌ക്രീനിങ്ങിന് വിധേയമാക്കിയത്.

സ്‌ക്രീനിങ്ങിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് സാനിറ്റൈസര്‍ ഉപയോഗത്തെക്കുറിച്ച് ബോധവല്‍കരണം നടത്തുകയും മാസ്‌ക്കുകള്‍ വിതരണം ചെയ്യുകയും ചെയ്തു.