play-sharp-fill
ഐസിറ്റി അക്കാദമി ദ്വിദിന അന്താരാഷ്ട്ര കോണ്‍ക്ലേവിന് തുടക്കമായി

ഐസിറ്റി അക്കാദമി ദ്വിദിന അന്താരാഷ്ട്ര കോണ്‍ക്ലേവിന് തുടക്കമായി

സ്വന്തം ലേഖകൻ

തൃശൂര്‍: ഐസിറ്റി അക്കാദമി ഓഫ് കേരളയുടെ ദ്വദിന അന്താരാഷ്ട്ര കോണ്‍ക്ലേവ് ഐസിഎസ്ഇറ്റി ട്വന്റി ട്വന്റിക്ക് (ഐസിഎസ്റ്റി 2020) തുടക്കമായി. തൃശൂര്‍ ഗവ.എന്‍ജിനീയറിംഗ് കോളജില്‍ നടന്ന കോണ്‍ക്ലേവ് കേരള ഐറ്റി മിഷന്‍ ഡയറക്ടര്‍ ഡോ.ചിത്ര എസ് ഉദ്ഘാടനം ചെയ്തു.


നാലാം ഇന്‍ഡസ്ട്രിയല്‍ റെവലൂഷന്‍ സ്‌കില്‍സിന്റെ പ്രാധാന്യവും വിവിധ മേഖലകളില്‍ അവ പ്രായോഗികമാക്കുന്നതിനെക്കുറിച്ചും അവര്‍ സംസാരിച്ചു. കൂടാതെ, സര്‍ക്കാര്‍ തുടക്കം കുറിച്ച നവീന പദ്ധതി ‘മാപ്പത്തോണി’നെ കുറിച്ചും അവര്‍ വിശദീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രകൃതി ദുരന്തസമയങ്ങളില്‍ രക്ഷാപ്രവര്‍ത്തനം സുഗമമാക്കുന്നതിനും ദുരിത ബാധിതമേഖലയിലെ ആശുപത്രികള്‍, റോഡ്, പുഴ തുടങ്ങിയവ രക്ഷാപ്രവര്‍ത്തകര്‍ക്ക് വ്യക്തമായി തിരിച്ചറിയാനും മാപ്പത്തോണ്‍ ഉപകാരപ്പെടുമെന്ന് ഡോ. ചിത്ര എസ് അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ ഈ പദ്ധതിയില്‍ പങ്കാളികളാകണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

വിവിധ മേഖലകളില്‍ നവീന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് ടിസിഎസ് ആന്‍ഡ് ഐസിറ്റി അക്കാദമി ഓഫ് കേരളയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡോ. കേശവസ്വാമി വിശദീകരിച്ചു. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോബോട്ടിക് പ്രോസസ് ഓട്ടമേഷന്‍ വിദ്യാഭ്യാസ രംഗത്ത് ഐസിറ്റി അക്കാദമിയും ആര്‍പിഎ രംഗത്തെ പ്രമുഖ കമ്പനിയായ ഓട്ടമേഷന്‍ എനിവേറും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി.

ഇത് സംബന്ധിച്ച ധാരണാപത്രം എഎ സീനിയര്‍ മാനേജര്‍ പരമാന്‍തപ ദാസ് ഗുപ്ത ഐസിറ്റിഎകെ സിഇഒ സന്തോഷ് കുറുപ്പിന് കൈമാറി. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍,നിസാന്‍ മോട്ടോഴ്‌സ് സിഐഒയും ഐസിറ്റിഎകെ ചെയര്‍മാനുമായ ടോണി തോമസ്,ഗവ.എന്‍ജിനീയറിംഗ് കോളജ് പ്രിന്‍സിപ്പാള്‍ ഡോ. ഷീബ, ഐസിറ്റി അക്കാദമി ഓഫ് കേരള സിഇഒ സന്തോഷ് കുറുപ്പ്, ഡോ. മനോജ് എ.എസ് എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് വ്യവസായ വിപ്ലവത്തിലെ സ്റ്റാര്‍ട്ടപ്പ് കാഴ്ച്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും നടന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറെ പിന്തുണ നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്നും ഈ സാഹചര്യം വിദ്യാര്‍ത്ഥികളും പുതു സംരംഭകരും പ്രയോജനപ്പെടുത്തണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.നാലാം ഇന്‍ഡസ്ട്രിയലല്‍ റെവലൂഷനില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹാന്‍ഡ്‌സ് ഓണ്‍ എക്‌സ്പിരിയന്‍സ് നല്‍കുന്നതിനായി യുഐ പാത്ത്,അയോണിക് ത്രീഡി പ്രിന്റിംഗ്, സെയില്‍ഫോഴ്‌സ് എന്നിവരുടെ സഹകരണത്തോടെ ഐസിറ്റി അക്കാദമി മൂന്ന് സെഷനുകളും സംഘടിപ്പിച്ചു.