Friday, October 22, 2021

ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ മുൻ പ്രസിഡന്റ് ക്രിസ്റ്റഫർ ഡാനിയലിന് യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ കുവൈറ്റ് : രണ്ടര പതിറ്റാണ്ടുകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് സ്ഥിരതാമസത്തിനായി നാട്ടിലേക്കുപോകുന്ന ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ മുൻ പ്രസിഡന്റ് ക്രിസ്റ്റഫർ ഡാനിയലിന് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് വിപിൻ മങ്ങാട്ടിന്റെ അധ്യക്ഷതയിൽ സൂം മീറ്റിംഗിലൂടെ ചേർന്ന യാത്രയയപ്പ് യോഗം ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം.ലിജു ഉത്‌ഘാടനം ചെയ്തു. ഒഐസിസി ആലപ്പുഴ ജില്ലാ...

പെരുമൺ ദുരന്തത്തിന് 30 വയസ്സ്; അപകടകാരണം ഇന്നും അവ്യക്തം.

കൊല്ലം: നാടിനെ നടുക്കിയ പെരുമൺ തീവണ്ടി ദുരന്തം സംഭവിച്ചിട്ട് 30 വർഷം പൂർത്തിയാകാൻ എതാനും ദിവസങ്ങളും ബാക്കി നിൽക്കേ അപകടത്തിന്റെ യഥാർത്ഥ കാരണങ്ങൾ ഇനിയും കണ്ടെത്താനാവാതെ് ഇന്ത്യൻ റെയിൽവേ. 1988 ജൂലായ് എട്ടിന്് കേരളീയരെ ഒന്നാകെ ദു:ഖത്തിലാഴ്ത്തിയ പെരുമൺ ദുരന്തം ഉണ്ടാകുന്നത്. കൊല്ലത്ത് പെരിനാടിനടുത്തുള്ള പെരുമൺ പാലത്തിലൂടെ യാത്ര ചെയ്തിരുന്ന ബാംഗ്ലൂർ-കന്യാകുമാരി ഐലന്റ് എക്സ്പ്രസ്സ് പാളം തെറ്റി അഷ്ടമുടി കായലിലേക്ക് മറിഞ്ഞത്. അപകടത്തിൽ...

കാമുകിയെ സ്വന്തമാക്കാന്‍ 26വയസ്സ് മാത്രം പ്രായമുള്ള ഭാര്യയെ കൊന്നു; കൊലപാതകിയെ കാമുകി കയ്യൊഴിഞ്ഞപ്പോള്‍ മറ്റൊരു യുവതിയെ പ്രണയിച്ച് വിവാഹം ചെയ്തു; തരുണ്‍ ജിന്‍രാജ് എന്ന മലയാളി പ്രവീണ്‍ ഭട്‌ലയായ് ജീവിച്ചത് ഒന്നര പതിറ്റാണ്ട്; 2003ലെ പ്രണയദിനത്തില്‍ ഭര്‍ത്താവ് കൊന്ന്തള്ളിയ സജിനിയെ...

സ്വന്തം ലേഖകന്‍ പൂനെ: തൃശൂര്‍ സ്വദേശികളായ കൃഷ്ണന്‍-യാമിനി ദമ്ബതികളുടെ മകള്‍ സജിനി (26) കൊല്ലപ്പെട്ടിട്ട് 18 വര്‍ഷങ്ങള്‍ പിന്നിടുന്നു. കാമുകിക്കൊപ്പം കഴിയാന്‍ ഭര്‍ത്താവ് തരുണ്‍ ജിന്‍രാജാണ് സജിനിയെ കൊലപ്പെടുത്തിയത്. 2003-ലെ പ്രണയദിനത്തിലാണ് അഹമ്മദബാദിലെ വീട്ടില്‍ വച്ച് സജിനി കൊല്ലപ്പെടുന്നത്. കാമുകിയോടൊപ്പം ജീവിക്കാനായി ഭര്‍ത്താവ് തരുണ്‍ ജിന്‍രാജ് സജിനിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കവര്‍ച്ചാശ്രമത്തിനിടെ സജിനി കൊല്ലപ്പെട്ടെന്ന് വരുത്തിതീര്‍ക്കാനും ഇയാള്‍ ശ്രമിച്ചു. കൃത്രിമ തെളിവുകള്‍ ഉണ്ടാക്കുന്നതിന്റെ...

കുമളിയിൽ രാജസ്ഥാൻ സ്വദേശിയായ പതിനാല്കാരിയെ പീഡിപ്പിച്ച ശേഷം കൊന്ന് കെട്ടി തൂക്കിയതോ? പെൺകുട്ടി ക്രൂര പീഡനത്തിനിരയായിട്ടും കേസ് അട്ടിമറിച്ച് കുമളി പോലീസ്; ഒഴുകിയത് ലക്ഷങ്ങളെന്ന് സൂചന!

സ്വന്തം ലേഖകൻ ഇടുക്കി: കുമളിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. പതിനാലുകാരി പീഡനത്തിനിരയായി എന്ന് വ്യക്തമായിട്ടും കേസ് മുക്കി കുമളി പോലീസ്. കേസ് അട്ടിമറിക്കാൻ ലക്ഷങ്ങൾ ഒഴുക്കിയതായാണ് തേർഡ് ഐ ന്യൂസിന് ലഭിക്കുന്ന വിവരം ഇക്കഴിഞ്ഞ നവംബര്‍ മാസത്തില്‍ നടന്ന സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. കുട്ടി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ഈ...

കാളവണ്ടിയില്‍ വിവാഹയാത്ര; ഇന്ധന വില വര്‍ധനയ്‌ക്കെതിരെ വേറിട്ട പ്രതിഷേധവുമായി നവദമ്പതികള്‍

സ്വന്തം ലേഖകന്‍ ചിറ്റൂര്‍: ഇന്ധന വില വര്‍ധനയ്ക്കെതിരെ വിവാഹദിനത്തില്‍ വേറിട്ട പ്രതിഷേധവുമായി ദമ്പതികള്‍. വരന്റെ വീട്ടിലേക്കുള്ള ആദ്യയാത്ര കാളവണ്ടിയിലാക്കിയാണ് നവദമ്പതികള്‍ പ്രതിഷേധിച്ചത്. വിവാഹത്തിനുശേഷം ചിറ്റൂര്‍കാവ് പരിസരത്തുനിന്നും വരന്റെ വീട് വരെ ദമ്പതികള്‍ കാളവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു. ദമ്പതികളുടെ കയ്യിലും കാളവണ്ടിയുടെ വശങ്ങളിലും ഇന്ധന വിലവര്‍ധനയ്ക്കെതിരെയുള്ള പോസ്റ്ററുകള്‍ ഉണ്ടായിരുന്നു. കൊഴിഞ്ഞാമ്പാറയിലെ സുഹൃത്തിന്റെ വീട്ടിലെ കാളവണ്ടിയാണ് യാത്രയ്ക്കായി ഉപയോഗിച്ചത്. പാലക്കാട്ടെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരനായ അഭി ജോലിയുടെ...

മണിച്ചേട്ടന്റെ വാഹനങ്ങള്‍ കുടുംബത്തിനു വേണ്ടെങ്കില്‍ ലേലത്തിന് വെയ്ക്കൂ, അദ്ദേഹത്തിന്റെ ആരാധകര്‍ അത് വാങ്ങിക്കൊള്ളും, സ്മാരകം പോലെ നോക്കിക്കൊള്ളും..

സ്വന്തംലേഖകൻ വേറിട്ട ഭാവങ്ങളിലൂടെ മനസ് കീഴടക്കിയ നടന്‍ കലാഭവന്‍ മണി വിട പറഞ്ഞിട്ട് മൂന്ന് വര്‍ഷം തികഞ്ഞു. ആടിയും പാടിയും സാധാരണക്കാരൊടൊപ്പം അവരിലൊരാളായി മാറിയ മണിയെ മലയാളത്തിന് മറക്കാനാവില്ല. മനസ്സില്‍ ഇന്നും ഇപ്പോഴും ‘കലാഭവന്‍ മണി’ എന്ന സമ്പൂര്‍ണ...

ഒരു ബിഷപ്പ് 13 ക്രിമിനല്‍ കേസില്‍ പ്രതി; മറ്റൊരു ബിഷപ്പ് ബലാത്സംഗക്കേസില്‍ പ്രതി; ഒരു വൈദികന്‍ കന്യാസ്ത്രീയെ കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍; മറ്റൊരു വൈദികന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയതിന് പോക്‌സോ പ്രകാരം ശിക്ഷിക്കപ്പെടുന്നു; സഭകളില്‍ നിലനില്‍ക്കുന്ന നിര്‍ബന്ധിത ബ്രഹ്മചര്യം...

സ്വന്തം ലേഖകന്‍ കോട്ടയം: അഭയ കേസില്‍ അപമാന ഭാരം കൊണ്ട് ശിരസ് കുനിക്കുകയാണ് എന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി. 'സഭ, സമൂഹത്തിന് മുന്നില്‍ അപമാനിക്കപ്പെട്ട് നില്‍ക്കുകയാണ്. അടയ്ക്കാ രാജു ആത്മീയ മനുഷ്യനാണ്. ആത്മീയത നമ്മള്‍ ധരിക്കുന്ന വസ്ത്രത്തിലല്ല നിലനില്‍ക്കുന്നത്. അദ്ദേഹമെന്തുകൊണ്ട് കള്ളനായി? കള്ളന്‍ എന്ന വാക്ക് പറയുമ്പോള്‍ വല്ലാത്ത വേദനയുണ്ട്. ജനിച്ചപ്പോള്‍ തന്നെ കള്ളനായി ജീവിക്കണമെന്ന് ആഗ്രഹിച്ച് വളര്‍ന്നൊരാളല്ല....

ഒന്‍പതില്‍ കൂടുതല്‍ സിംകാര്‍ഡ് കൈവശമുള്ളവര്‍ കുടുങ്ങും; തിരികെ നല്‍കാന്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ പുതിയ നിര്‍ദ്ദേശം

സ്വന്തം ലേഖകന്‍ കൊല്ലം: ഒന്‍പതിലധികം സിംകാര്‍ഡുകള്‍ സ്വന്തംപേരിലുള്ളവര്‍ ജനുവരി പത്തിനകം തിരിച്ചു നല്‍കണമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ പുതിയ നിര്‍ദ്ദേശം. ഇതുസംബന്ധിച്ച സന്ദേശം ടെലികോം സേവനദാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് അയച്ച് തുടങ്ങി. കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് ഒരാള്‍ക്ക് സ്വന്തംപേരില്‍ പരമാവധി ഒന്‍പതു സിംകാര്‍ഡുകള്‍ മാത്രമേ കൈവശംവയ്ക്കാനാകൂ. അധികമുള്ള സിം കാര്‍ഡുകള്‍ മടക്കിനല്‍കിയില്ലെങ്കില്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് നേരിട്ട് നോട്ടീസ് നല്‍കിയേക്കുമെന്ന് ടെലികോം സേവനദാതാക്കള്‍ പറയുന്നു. ഓരോവ്യക്തിയും കൈവശം...

വിട്ടുവീഴ്ച്ചയില്ലാതെ പിണറായി, പണി കിട്ടിയിട്ടും പഠിക്കാത്ത പോലീസും.

ശ്രീകുമാർ കോട്ടയം:ആലുവയിൽ യുവാവിനെ മർദിച്ച കേസിൽ നാല് പോലീസുകാരെ അറസ്റ്റ് ചെയ്യും. 10 ദിവസത്തിനുള്ളിൽ ഉന്നത ഉദ്യോഗസ്ഥർ അടക്കം മൂന്ന് പോലീസുകാരാണ് അറസ്റ്റിലായത്. കസ്റ്റഡി കേസിൽ അകപ്പെട്ട് കേസും ജയിലും ആയി പണി പോയത് 6 ഓളം പോലീസുകാരുടെ. കൂടാതെ ഒരു എസ്.പിയുടെ കസേരയും. ശക്തമായ നടപടി ഉണ്ടായിട്ടും പിന്നെയും പഠിക്കാത്ത പോലീസ് ഇന്നലെ ആലുവയിൽ യുവാവിനേ മർദ്ദിച്ചു. അവിടെയും വിട്ടുവീഴ്ച്ചയില്ലാതെ പോലീസ് മന്ത്രി...

യുവാവിൻ്റെ ബൈക്കിനെ യുവതി ഓടിച്ചിരുന്ന സ്കൂട്ടർ മറികടന്നത് ഇഷ്ടപ്പെട്ടില്ല; പിന്നാലെയെത്തിയ യുവാവ് യുവതിയെ കമൻ്റടിച്ചു; ഒപ്പത്തിനൊപ്പം നീങ്ങിയ ബൈക്കിൻ്റെയും സ്കൂട്ടറിൻ്റെയും നിയന്ത്രണംതെറ്റി മറിഞ്ഞു; ഇരുവർക്കും ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ തിരുവല്ല: സ്‌കൂട്ടറില്‍ വന്ന യുവതി തന്റെ ബൈക്ക് ഓവര്‍ടേക്ക് ചെയ്തു പോയത് ഇഷ്ടപ്പെടാതെ യുവാവ് പിന്നാലെയെത്തി യുവതിയെ കമന്റടിച്ചു. അതു കൊണ്ടും അരിശം തീരാതെ യുവതിയെ തള്ളി വീഴ്‌ത്താനും ശ്രമിച്ചു. ഇതിനിടെ ബാലന്‍സ് തെറ്റി വീണ യുവാവിന്റെ ബൈക്ക് ചെന്നിടിച്ച്‌ സ്‌കൂട്ടര്‍ മറിഞ്ഞ് യുവതിക്കും ഗുരുതര പരുക്ക് പറ്റി കുന്നന്താനം പാമല വേങ്ങമൂട്ടില്‍ മിനി (സാം 47), കുന്നന്താനം കോട്ടപ്പടി...