ഉപ്പ് സത്യാഗ്രഹത്തിന് ഇന്ന് 94 വയസ്സ്

ഡൽഹി : ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പിന് നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് 1930 മാർച്ച് 12 ന് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച അഹിംസ സത്യാഗ്രഹമാണ്‌ ഉപ്പു സത്യാഗ്രഹം എന്നറിയപ്പെടുന്നത്. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ദണ്ഡിയിലേക്ക് നടത്തിയ യാത്രയോടെയാണ്‌ ഇതാരംഭിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പൂർണ്ണ സ്വരാജ് പ്രഖ്യാപിച്ചതിനു ശേഷം നടന്ന ആദ്യ പ്രഖ്യാപിത സമരമായിരുന്നു ഇത്. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഗുജറാത്തിലെ, സബർമതിയിലെ ഗാന്ധിയുടെ ആശ്രമം മുതൽ ദണ്ഡി വരെ നികുതി നൽകാതെ ഉപ്പു ഉല്പാദിപ്പിക്കുന്നതിനായി ദണ്ഡി യാത്ര നടന്നു. ഉപ്പിനു മേലുള്ള നികുതി […]

ആശങ്കയില്ല ; രാഷ്ട്രീയ ബോധമുള്ള ജനങ്ങളാണ് വടകരയിലുള്ളതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്ബില്‍.

വടകര: രാഷ്ട്രീയ ബോധമുള്ള ജനങ്ങളാണ് വടകരയിലുള്ളതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്ബില്‍. വടകരയില്‍ ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.കെ കെ ശൈലജയേക്കാള്‍ വലിയ ബ്രാന്‍ഡിനെ പാലക്കാട് പരാജയപ്പെടുത്തിയാണ് താന്‍ വടകരയില്‍ പോരിനിറങ്ങുന്നതെന്നും ഷാഫി കൂട്ടിച്ചേർത്തു. മുസ്‌ലീംലീഗിന്റെ പച്ചക്കൊടിയെ പാക്കിസ്ഥാനുമായി ബന്ധപ്പെടുത്തുന്നതില്‍ ബിജെപിക്ക് മാത്രമല്ല സിപിഐഎമ്മിന് പങ്കുണ്ട്. തനിക്ക് നല്‍കിയ സ്വീകരണ റോഡ് ഷോയില്‍ ലീഗിന്റെ പച്ചക്കൊടിക്കെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ‘റെഡ് ബോയ്‌സ്’ എന്ന ഫേസ്ബുക്ക് പേജില്‍ ഷാഫി പാക്കിസ്ഥാനിലാണോ മത്സരിക്കുന്നതെന്ന ചോദ്യമുയര്‍ത്തിയായിരുന്നു പരിഹാസം. പിന്നീട് ബിജെപി അനുഭാവികളടക്കം ഇതു പ്രചരിപ്പിച്ചു. ലീഗിന്റെ കൊടിയിലെ ഹരിത സ്വഭാവത്തിന് […]

ജനന രജിസ്‌ട്രേഷന്‍ ചെയ്യാന്‍ ഇനി മുതല്‍ കുട്ടിയുടെ മാതാപിതാക്കളുടെ മതവും രേഖപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാർ

ഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കരട് ചട്ടങ്ങളിലാണ് ഇനി മുതല്‍ മാതാപിതാക്കളുടെ മതം രേഖപ്പെടുത്തണമെന്ന ദേഭഗതിയുള്ളത്. നിലവില്‍ ജനന രജിസ്‌ട്രേഷനില്‍ കുടുംബത്തിന്റെ മതം മാത്രം രേഖപ്പെടുത്തിയാല്‍ മതിയായിരുന്നു.സംസ്ഥാന സര്‍ക്കാറുകള്‍ അംഗീകാരം നല്‍കി വിജ്ഞാപനം ചെയ്യുമ്ബോള്‍ മാത്രമാണ് ഈ നിയമം പ്രാബല്യത്തില്‍ വരിക. കുഞ്ഞിന്റെ മതത്തിനൊപ്പം പിതാവിന്റെയും മാതാവിന്റെ മതവും രേഖപ്പെടുത്താനുള്ള കോളങ്ങള്‍ നിര്‍ദിഷ്ട ഫോറം നമ്ബര്‍ 1 ല്‍ ഇനിമുതല്‍ ഉണ്ടാകും.ദത്തെടുക്കുന്നതിനും ഈ നിയമം ബാധകമാകും. ജനന,മരണ സ്ഥിതിവിവര കണക്കുകള്‍ ദേശീയ ജനസംഖ്യ രജിസ്റ്റര്‍, ആധാര്‍ നമ്ബര്‍, വോട്ടര്‍ പട്ടിക, റേഷന്‍ […]

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വെള്ളനാട് ശശിയും വെള്ളനാട് പ്രദേശത്തെ പ്രവര്‍ത്തകരും സി പി എമ്മിൽ ചേർന്നു.

തിരുവനന്തപുരം : തലസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വെള്ളനാട് ശശിയും വെള്ളനാട് പ്രദേശത്തെ പ്രവര്‍ത്തകരും സി പി എമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു. കെ പി സി സി എക്‌സിക്യൂട്ടീവ് അംഗവും തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗവുമാണ്. കോണ്‍ഗ്രസിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പാര്‍ടി വിടുന്നതെന്ന് ശശി പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെച്ചാണ് സി പി എമ്മിനൊപ്പം ചേരുന്നത്.

കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗത്തിൽ പൊട്ടിത്തെറി ; കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ രാജിവച്ചു .

കോട്ടയം : കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ്‌ സജി മഞ്ഞക്കടമ്പിൽ പാർട്ടിയിൽ നിന്ന് രജിവച്ചു. യു ഡി എഫ് ജില്ലാ ചെയർമാൻ സ്ഥാനവും മഞ്ഞക്കടമ്പൻ രാജിവച്ചിട്ടുണ്ട്.   മോൻസ് ജോസഫിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജി എന്നാണ് അദ്ദേഹം പറയുന്നത്.പാർട്ടിയുടെ ഭാഗത്ത് നിന്നും തന്നെ ഒഴിവാക്കുന്ന രീതിയിൽ ഉള്ള നടപടികൾ സ്വീകരിച്ചു. സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക സമർപ്പിക്കുന്ന വേളയിൽ പോലും തന്നെ ഒഴിവാക്കുകയായിരുന്നു.   പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് എല്ലാം വിട്ടുമാറുകയാണ്. ഇനി യുഡിഎഫുമായി ഒരു ബന്ധവുമില്ല എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.നേരത്തെ കോട്ടയം […]

2024 ലോകാരോഗ്യ ദിനത്തിന്റെ പ്രമേയം “എൻറെ ആരോഗ്യം എൻറെ അവകാശം”

ഡൽഹി : “എന്‍റെ ആരോഗ്യം എന്‍റെ അവകാശം” എന്നതാണ് 2024 ലോകാരോഗ്യ ദിനത്തിന്‍റെ പ്രമേയം. ഓരോ വർഷത്തിലും കാലോചിതമായ ഓരോ പ്രമേയവും പ്രഖ്യാപിച്ചു കൊണ്ടാണ് ലോകാരോഗ്യ ദിനാചരണം നടത്തുന്നത്.2023 ലെ പ്രമേയം ‘എല്ലാവർക്കും ആരോഗ്യം’ എന്നതായിരുന്നു. ഈ വർഷത്തെ പ്രമേയം ‘എന്‍റെ ആരോഗ്യം എന്‍റെ അവകാശം’എന്നതാണ്. ഈ ആപ്തവാക്യത്തിന് കുറേകൂടി കരുത്തുണ്ട്. അവകാശം നിയമവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.ലോകാരോഗ്യ സംഘടനയുടെയും മറ്റ് അനുബന്ധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും ഏപ്രില്‍ 7ന് ആചരിക്കുന്ന ആഗോള അവബോധദിനമാണ് ലോകാരോഗ്യദിനം. ഐക്യരാഷ്ട്ര സഭയിലെ പ്രധാന ആഗോള ആരോഗ്യ സംഘടനയായ ലോകാരോഗ്യസംഘടനയുടെ […]

സുപ്രീംകോടതിയുടെ മുന്നറിയിപ്പ് ഫലം കണ്ടു ; വയനാട്ടിലെ ഹൈസ്‌കൂള്‍ അധ്യാപക നിയമനത്തില്‍ നാല് ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കാന്‍ തീരുമാനം.

വയനാട് : ഹൈസ്കൂൾ അധ്യാപക നിയമനത്തിൽ നാല് . കാർത്തികൾക്ക് നിയമനം നൽകാൻ തീരുമാനിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് .സുപ്രീംകോടതിയുടെ താക്കീതിന് പിന്നാലെയാണ് നടപടി. അവിനാഷ് പി, റാലി പി ആര്‍, ജോണ്‍സണ്‍, ഇ വി ഷീമ എം എന്നിവര്‍ക്ക് ഒരു മാസത്തിനകം നിയമനം നല്‍കും. കഴിഞ്ഞ ഒക്ടോബറില്‍ നല്‍കിയ ഉത്തരവ് നടപ്പിലാക്കാത്തതിനാല്‍ ഉദ്യോഗാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് നടപടിയുണ്ടായത്. നിയമനം നല്‍കിയില്ലെങ്കില്‍ പൊതുവിദ്യാഭ്യാസ വകുപ്പിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.10ാം തിയതിക്കുള്ളില്‍ ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് […]

കേരളത്തിൽ ഇത്തവണയും ബിജെപി അക്കൗണ്ട് തുറക്കുകയില്ല ; മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം : കേരളത്തിൽ ഇത്തവണ ഒരു മണ്ഡലത്തിലും ബിജെപി ജയിക്കുകയില്ല എന്ന് പറഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.എങ്ങും രണ്ടാം സ്ഥാനം പോലും ലഭിക്കുകയില്ല. ആളുകളെ വർഗീയവൽക്കരിച്ചു കൊണ്ടുള്ള രാഷ്ട്രീയം മറ്റു സംസ്ഥാനങ്ങളിൽ നടക്കുമായിരിക്കും.പക്ഷേ എന്നാൽ ഇത് കേരളമാണ്  ഇവിടെ മത രാഷ്ട്രീയമില്ല എന്നും ബിജെപിക്ക് മുന്നറിയിപ്പ് നൽകുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.കൈക്കരുത്ത് കാട്ടി ആളുകളെ സ്വാധീനിക്കാം എന്ന മോഹം ഉണ്ടെങ്കിൽ അതിനെ നെഞ്ചും വിരിച്ച് നേരിടാൻ ഇവിടെ ആളുകൾ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

.എസ്.ടി.എ.യുടെ പ്രഥമ ജനറല്‍ സെക്രട്ടറി കെ.ബാലകൃഷ്ണൻ നമ്പ്യാർ (80) അന്തരിച്ചു.

തളിപ്പറമ്പ് : .എസ്.ടി.എ.യുടെ പ്രഥമ ജനറല്‍ സെക്രട്ടറി കെ.ബാലകൃഷ്ണൻ നമ്ബ്യാർ (80) അന്തരിച്ചു. സി.പി.എം. കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം, ഗ്രന്ഥശാല സംഘം സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവർത്തിച്ചിരുന്നു.തളിപ്പറമ്ബ് നഗരസഭാ മുൻ വൈസ് ചെയർമാനായിരുന്നു. ഭാര്യ: കാർത്യായനി. മക്കള്‍: സതീശൻ (സെക്രട്ടറി, കോഓപ് എംപ്ലോയീസ്സൊസൈറ്റി). കനകരാജൻ, പുഷ്പജ. മരുമക്കള്‍: ശ്രീജ (കാഞ്ഞിലേരി), ഒ.വി.ചന്ദ്രൻ (ബിസിനസ്). സഹോദരങ്ങള്‍: രാഘവൻ (കുറുമാത്തൂർ സഹകരണ ബാങ്ക് മുൻ സെക്രട്ടറി), നാരായണി (കൂനം), ദാമോദരൻ (റിട്ട. ബിഎസ്‌എൻഎല്‍). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക്.

നേതാജി സുഭാഷ് ചന്ദ്രബോസിനെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെന്ന് വിളിച്ച്‌ ബോളിവുഡ് നടിയും ബിജെപി സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്.

ഡൽഹി : ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് കങ്കണ റണാവത് സുഭാഷ് ചന്ദ്രബോസിനെ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ചത്. ‘നമുക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നേതാജി സുഭാഷ് ചന്ദ്രബോസ് എവിടെപ്പോയി?’ എന്നായിരുന്നു നടിയുടെ ചോദ്യം. ഇത് വലിയ വിമർശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇടയാക്കിയിരുന്നു. കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനാതെയും കങ്കണയെ പരിഹസിച്ച്‌ രംഗത്തെത്തി.കങ്കണയെ സാധാരണക്കാരിയായി കാണരുതെന്നും ബിജെപി നേതാക്കളുടെ പട്ടികയില്‍ അവർ മുൻനിരയിലെത്തുമെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പരിഹാസം. നേരത്തെ ഇന്ത്യയ്ക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചത് നരേന്ദ്ര മോദി 2014ല്‍ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതിനുശേഷമാണെന്നുള്ള കങ്കണയുടെ പരാമർശവും ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു.