പ്രതിപക്ഷത്തെ തന്തക്കു വിളിക്കാനുള്ള വേദിയാക്കി നവകേരള സദസ്സ്: കെ മുരളീധരന്‍ എം പി
സ്വന്തം ലേഖകൻ തിരുവനന്തപുരം : നവകേരള സദസ്സ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ തന്തക്കു വിളിക്കാനുള്ള വേദിയാക്കി മാറ്റിയെന്ന് കെ മുരളീധരന്‍ എം പി. രാഷ്ട്രീയ പരിപാടിയല്ലെങ്കില്‍ ഇ പി ജയരാജനും പി കെ ശ്രീമതിയും എന്തിനാണു നവകേരള സദസ്സില്‍ പങ്കെടുക്കുന്നതെന്നും കെ മുരളീധരന്‍ ചോദിച്ചു. നവകേരള സദസ്സിനെ പൂര്‍ണമായും രാഷ്ട്രീയ പരിപാടിയാക്കി മാറ്റി. ഇത് സര്‍ക്കാര്‍ പരിപാടിയല്ലെന്നും സി പി എമ്മിന്റെ പരിപാടിയാണെന്നും കെ മുരളീധരന്‍ പറഞ്ഞു. സര്‍ക്കാറിന്റെ ജനകീയത തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പ്രതിപക്ഷം ദുഷ്ടലാക്കോടെയാണു നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. […]