play-sharp-fill

വോട്ടുറപ്പിക്കാൻ 15 കോടിയുടെ കത്തെഴുതി പ്രധാനമന്ത്രി..!

സ്വന്തം ലേഖകൻ ന്യൂഡൽഹി: വോട്ടുറപ്പിക്കാൻ 15 കോടി മുടക്കി പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ടർമാർക്ക് കത്തെഴുതുന്നു. തെരഞ്ഞെടുപ്പ് കാലത്ത് കോടിക്കണക്കിന് ഇന്ത്യൻ വീടുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കത്തുകളെത്തും. 15.75 കോടി രൂപ ചെലവിലാണ് ഏഴരക്കോടി കത്തുകൾ പ്രിൻറ് ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുടെ ഭാഗമായുള്ള ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിയുടെ വിവരങ്ങളാണ് കത്തിലധികവും. രണ്ട് പേജുള്ള കത്ത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന എന്ന് രേഖപ്പെടുത്തിയ കവറിലാണ് ചെലവിലാണ് വീടുകളിലെത്തുക. മോഡി സർക്കാരിൻറെ പ്രധാനപ്പെട്ട പദ്ധതികളുടെ വിവരങ്ങളും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയിലുള്ള കത്ത് മറ്റ് […]

കാരുണ്യയെ കൺമുന്നിൽ കൊന്നത്  കണ്ടിരിക്കാൻ വയ്യ: കെ. എം. മാണി 

സ്വന്തം ലേഖകൻ കോട്ടയം: സ്വന്തം കുഞ്ഞിനെ തന്റെ കൺമുമ്പിലിട്ട് കൊല്ലുമ്പോൾ ഒരമ്മക്ക്  ഉണ്ടാവുന്ന   വേദനയാണ് കാരുണ്യ സൗജന്യ ചികിത്സാ പദ്ധതി  നിർത്തുമ്പോൾ തനിക്ക് അനുഭവപ്പെടുന്നതെന്ന്  കാരുണ്യപദ്ധതിയുടെ പിതാവായ മുൻ ധനമന്ത്രി കെ. എം മാണി. കാരുണ്യ പദധതി ഒരു മൃതസഞ്ജീവനിയാണ് .  ജീവിതത്തിന്റെ വാതിലുകൾ മരണത്തിലേക്ക് തുറക്കുമ്പോൾ മരണമല്ല ജീവിതമാണ് മുന്നിലുള്ളതെന്ന് തെളിയിച്ച പദ്ധതിയാണ് കാരുണ്യ. ആയിരം കോടിയിലധികം  രൂപ ലക്ഷകണക്കിന് പാവപ്പെട്ടവർക്ക്  നൽകി ആഗോള മാതൃകയായ പദ്ധതിയാണ്  ഇത്. കാരുണ്യക്ക് സമാനമായി ലോകത്തൊരിടത്തും മറ്റൊരു പദ്ധതിയില്ല. അൻപതിലധികം  വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയിൽ ഇത്രയും […]

കേരളാ കോൺഗ്രസ് (എം)ന്റെ കേരളയാത്രയ്ക്ക് ആവേശോജ്ജ്വല തുടക്കം

സ്വന്തം ലേഖകൻ കാസര്‍ഗോഡ് : കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ്സിന് തന്നെയെന്ന് അടിവരയിച്ച് പ്രഖ്യാപിച്ച് ഉമ്മന്‍ചാണ്ടി.കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്രയ്ക്ക് കാസര്‍ഗോഡ് നിന്നും ഉജ്ജ്വലതുടക്കമായി. കാസര്‍ഗോഡ് പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപമുള്ള മിലന്‍ ഗ്രൗണ്ടില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനം മുന്‍ മുഖ്യമന്തിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. വരുന്ന പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ ബി.ജെപിയെ ജനങ്ങള്‍ അധികാരത്തില്‍ നിന്നും പുറത്താക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.  വിവിധ സംസ്ഥാന നിയമസഭാ തെരെഞ്ഞടുപ്പികളില്‍ രൂപപ്പെട്ട മതേതരസഖ്യം വലിയ […]

എൻഎസ്എസും ഓർത്തഡോക്‌സ് സഭയും ഇടഞ്ഞു: പാർലമെന്റിൽ ചെങ്ങന്നൂർ അവർത്തിക്കാമെന്ന പ്രതീക്ഷ നഷ്ടമായി ഇടതു മുന്നണി

സ്വന്തം ലേഖകൻ തിരുവല്ല: ശബരിമല യുവതി പ്രവേശ വിഷയത്തിനു പിന്നാലെ സുപ്രീം കോടതിയുടെ സഭാ തർക്കക്കേസ് വിധിയും സർക്കാരിനു തിരിച്ചടിയാകുന്നു. ചെങ്ങന്നൂരിൽ ലഭിച്ച ഓർത്തഡോക്‌സ് സഭയുടെയും എൻഎസ്എസിന്റെയും പിൻതുണ പാർലമെന്റി തിരഞ്ഞെടുപ്പിൽ ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് സർക്കാർ വിയർക്കുന്നത്. പ്രതികൂലമായ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു കയറിയ ഇടതു മുന്നണിയെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കാത്തിരിക്കുന്നത് വൻ തിരിച്ചടിയെന്ന് റിപ്പോർട്ട്. ചെങ്ങന്നൂരിൽ സിപിഎമ്മിനൊപ്പം നിന്ന എൻഎസ്എസ് ശബരിമല വിഷയത്തിൽ അയ്യപ്പനൊപ്പം ഇടതു മുന്നണി വിട്ടു. ചെങ്ങന്നൂരിൽ പരസ്യമായി തന്നെ ഇടത് സ്ഥാനാർത്ഥിയെ പിൻതുണച്ച […]

1952 മുതൽ 2019 വരെ കോട്ടയം പറയും വോട്ടിന്റെ ചരിത്രം: എന്നും വലത്തോട്ട് ചാഞ്ഞ കോട്ടയത്തെ ഇടത്തേയ്ക്ക് മറിച്ചത് സാക്ഷാൽ സുരേഷ് കുറുപ്പ്; രമേശും കുറുപ്പും പയറ്റിത്തെളിഞ്ഞ കോട്ടയത്തിന്റെ മണ്ണിൽ ഇക്കുറി വെന്നിക്കൊടി പാറിക്കുക ആരെന്ന് ആകാംഷയോടെ വോട്ടർമാർ

പൊളിറ്റിക്കൽ ഡെസ്‌ക് 1952 മുതൽ പറയണം കോട്ടയത്തിന്റെ വോട്ട് ചരിത്രം. മണ്ഡലത്തിന്റെ ഭാവഭേദങ്ങൾ പല തവണമാറിയെങ്കിലും വലത്തേയ്ക്കുള്ള കൂറ് കോട്ടയം കൈവിട്ടിട്ടില്ല. 16 തവണ പാർലമെന്റിലേയ്ക്ക് തിരഞ്ഞെടുപ്പ് നടന്നപ്പോൾ, അഞ്ചു തവണ ഒഴികെ എല്ലാതവണയും കോട്ടയം മണ്ഡലം വലത്തേയ്ക്ക് തന്നെയാണ് ചരിഞ്ഞിരുന്നത്. 1952 ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ സി.പി മാത്യുവായിവുന്നു കോട്ടയം മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റിൽ എത്തിയത്. 57 ലും, 62 ലും മാത്യു മണിയങ്ങാടനായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ശബ്ദം കോട്ടയത്തിനു വേണ്ടി പാർലമെന്റിൽ മുഴക്കാൻ യോഗമുണ്ടായത്. […]

കോട്ടയത്തെ സ്ഥാനാർത്ഥിയാര് ? വിശദീകരണവുമായി ജോസ് കെ മാണി; നിഷാ ജോസ് കെ മാണി സ്ഥാനാർത്ഥിയാകില്ല

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയെച്ചൊല്ലിയുണ്ടായ വിവാദങ്ങളിൽ വിശദീകരണവുമായി ജോസ് കെ മാണി എംപി. എം പി യുടെ ഭാര്യ നിഷാ ജോസ് കെ മാണി കോട്ടയത്ത് സ്ഥാനാർത്ഥിയാകും എന്ന രീതിയിൽ വിവിധ ഓൺ ലൈൻ മാധ്യമങ്ങൾ അടക്കം വാർത്ത നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് എം പി വിശദീകരണവുമായി രംഗത്ത് എത്തിയത്. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി അറിയിച്ചു. ഇതു സംബന്ധിച്ച് ചില […]

കേരള യാത്ര, കേന്ദ്ര, സംസ്ഥന സർക്കാരുകളുടെ ജനദ്രോഹഭരണത്തിനെതിരെയുള്ള ജനകീയ മുന്നേറ്റമായി മാറും: റോഷി അഗസ്റ്റ്യൻ

സ്വന്തം ലേഖകൻ കോട്ടയം: രാജ്യത്തിന് നല്ല ദിനങ്ങൾ വാഗ്ദാനം നൽകി അധികാരത്തി വന്ന BJP നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരും, തങ്ങൾ അധികാരത്തിൽ വന്നാൽ എല്ലാം ശരിയാകും എന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സംസ്ഥാനത്തെ ഇടതു സർക്കാരും കർഷകരെയും, പാവപ്പെട്ടവരെയും മറന്ന് നടത്തുന്ന ദുർഭരണത്തിന് താക്കീതായി ജോസ് കെ മാണി നയിക്കുന്ന കേര യാത്ര മാറുമെന്ന് റോഷി അഗസ്റ്റ്യൻ MLA അഭിപ്രായപ്പെട്ടു. കർഷക രക്ഷ , മതേതര ഭാരതം പുതിയ കേരളം നന്നീ മുദ്രാ വാക്യങ്ങളുയർത്തി ജനുവരി 24 മുതൽ ഫെബ്രുവരി 15 വരെ […]

കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ കേരളയാത്ര ജനുവരി 24 ന് ആരംഭിക്കും; ജോസ് കെ മാണി നയിക്കും

സ്വന്തം ലേഖകൻ കോട്ടയം: കേരളാ കോണ്‍ഗ്രസ്സ് (എം) കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് ജനുവരി 24 ന് തുടക്കമാകുന്നു. കര്‍ഷക രക്ഷ, മതേതര ഭാരതം, പുതിയ കേരളം എന്നീ മുദ്രാവാക്യങ്ങളാണ് യാത്ര മുന്നോട്ടുവെയ്ക്കുന്നത്. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി നയിക്കുന്ന യാത്ര ഫെബ്രുവരി 15 ന് തിരുവനന്തപുരത്ത് സമാപിക്കും. ജനുവരി 24 ന് രാവിലെ 11 മണിക്ക് കാസര്‍ഗോഡ് ചേരുന്ന സമ്മേളനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി അധ്യക്ഷത വഹിക്കും. ജോഥാ […]

നരേന്ദ്രമോദി എൻഎസ്എസ് ആസ്ഥാനത്ത് എത്തും: ബിജെപിയും സുകുമാരൻ നായരും വീണ്ടും കൂടുതൽ അടുക്കുന്നു; രാഷ്ട്രീയ തന്ത്രം പയറ്റി നരേന്ദ്രമോദി; ബിഡിജെഎസ് എൻഡിഎ മുന്നണി വിട്ടേയ്ക്കും

സ്വന്തം ലേഖകൻ കോട്ടയം: സാമ്പത്തിക സംവരണ വിഷയത്തിലും ശബരിമലയിലും അടക്കം ബിജൈപിയുമായി തോളോട് തോൾ ചേർന്ന് നിൽക്കുകയും, പ്രധാനമന്ത്രിയെ അഭിനന്ദിച്ച് കത്തെഴുതുകയും ചെയ്ത എൻഎസ്എസ് ജനറൽ സെക്രട്ടറിയെ കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ചങ്ങനാശേരി എൻഎസ്എസ് ആസ്ഥാനത്ത് എത്തും. ചൊവ്വാഴ്ച കൊല്ലത്തെ പാർട്ടി റാലിയ്ക്ക് ശേഷമാവും എൻഎസ്എസ് ആസ്ഥാനത്ത് പ്രധാനമന്ത്രി എത്തുകയെന്നാണ് സംസ്ഥാന ബിജെപി നേതൃത്വവും എൻഎസ്എസുമായി ബന്ധപ്പെട്ട വൃത്തങ്ങളും അറിയിക്കുന്നത്. നാട്ടകം ഗസ്റ്റ് ഹൗസിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നപ്പോൾ നേരിട്ട അപമാനത്തിന് പ്രധാനമന്ത്രിയെ തന്നെ എൻഎസ്എസ് ആസ്ഥാനത്ത് വിളിച്ചു വരുത്തി മറുപടി നൽകുകയാണ് […]

അക്രമ രാഷ്ട്രിയം അവസാനിപ്പിക്കണം: യൂത്ത്ഫ്രണ്ട് (എം)

സ്വന്തം ലേഖകൻ കോട്ടയം: കേന്ദ്രം ഭരിക്കുന്ന ബി ജെ പി യും കേരളം ഭരിക്കുന്ന സി പി എമ്മും ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം രാഷ്ട്രിയൽക്കരിച്ച് അക്രമം അഴിച്ചുവിട്ട് കേരളത്തിലെ ജനങ്ങളുടെ സ്വൈര്യ ജീവിതം തകർക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും, പാത്താമുട്ടത്ത് കരോൾ സഘത്തെ ആക്രമിച്ച യാഥാർത്ഥ പ്രതികളെ മാത്യകാപരമായി ശിക്ഷിക്കണം എന്നും, കേരളത്തെ ഭ്രാന്താലയമാക്കരുത് എന്നും ആവശ്യപ്പെട്ടുകൊണ്ടും യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തിൽ യൂത്ത്ഫ്രണ്ട് ഭാരവാഹികൾ കോട്ടയം ഗന്ധി പ്രതിമക്ക് മുന്നിൽ സമാധാന പ്രതിജ്ഞ എടുത്തു.സാജൻ തൊടു ക, ഷാജി […]