play-sharp-fill

ഏറ്റുമാനൂരിൽ ലതികാ സുഭാഷ് സ്വന്തന്ത്രയായി മത്സരിക്കും ; ഏറ്റുമാനൂർ സീറ്റ് കേരളാ കോണ്‍​ഗ്രസിന് നല്‍കണമെന്ന നിർബ്ബന്ധം കോൺഗ്രസിനായിരുന്നുവെന്നും ലതിക

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ലതികാ സുഭാഷ്. ഏറ്റുമാനൂര്‍ സീറ്റിനായി കേരളാ കോണ്‍​ഗ്രസ് നേതാക്കള്‍ നിര്‍ബന്ധം പിടിച്ചിട്ടില്ല. കോണ്‍​ഗ്രസിനായിരുന്നു സീറ്റ് കേരളാ കോണ്‍​ഗ്രസിന് നല്‍കണമെന്ന് നിര്‍ബന്ധമെന്നും ലതികാ സുഭാഷ് പറഞ്ഞു. ലതികാ സുഭാഷിന്റെ വാക്കുകള്‍… ഏറ്റുമാനൂരിലെ ജനങ്ങള്‍ കൈപ്പത്തി അടയാളത്തില്‍ വോട്ട് ചെയ്യാന്‍ കൊതിക്കുകയാണ്. കേരളാ കോണ്‍​ഗ്രസ് മാണി വിഭാ​ഗം യുഡിഎഫ് വിട്ടുപോയതോടെ ഏറ്റുമാനൂരില്‍ കോണ്‍​ഗ്രസിന് മത്സരിക്കാന്‍ കഴിയുമെന്ന് ഏതൊരു പാര്‍ട്ടി പ്രവര്‍ത്തകരെയും പോലെ താനും ആ​ഗ്രഹിച്ചു. എഐസിസി, കെപിസിസി ഭാരവാഹികളടക്കം സംഘടനാ വേദികളില്‍ പറഞ്ഞതും പ്രവര്‍ത്തകര്‍ പറഞ്ഞുകേട്ടതും ഏറ്റുമാനൂരില്‍ […]

രണ്ടില പോയതോടെ ജോസഫ് വിഭാഗം രാഷ്ട്രീയ പാർട്ടി അല്ലാതെയായി ; പത്ത് പേരും മത്സരിക്കുക പാർട്ടി ലേബലില്ലാതെ സ്വതന്ത്ര സ്ഥാനാർത്ഥികളായി : ജയിച്ചാൽ ഇടത്തേയ്ക്കും വലത്തേയ്ക്കും ചായാൻ സാധ്യത :തിരിച്ചടിയാകുന്നത് ജോസഫിനെ വിശ്വസിച്ച് സീറ്റ് നൽകിയ യു.ഡി.എഫിന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: രണ്ടില ചിഹ്നം കേരളാ-കോൺഗ്രസ് ജോസ് വിഭാഗത്തിനു രണ്ടില ചിഹ്നം അനുവദിച്ചതോടെ ജോസഫ് വിഭാഗത്തിനാണ് തിരിച്ചടിയായിരിക്കുന്നത്. ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമില്ലാത്ത പാർട്ടിയായി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം മാറി. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പത്ത് പേരും സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിക്കും. സ്വതന്ത്ര അംഗമായി മത്സരിക്കുന്ന ഇവർക്ക് ഇടത്തോട്ടും വലത്തോട്ടും ചായനാകും. ഇത് പ്രതിസന്ധിയായിരിക്കുന്നത് ജോസഫിനെ വിശ്വസിച്ച് പത്ത് സീറ്റ് നൽകിയ യുഡിഎഫിനാണ്. തദ്ദേശ തെരഞ്ഞെടുപ്പിലും ഇതേ പ്രതിസന്ധിയുണ്ടായിരുന്നു. എന്നാൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ സ്ഥാനാർത്ഥികൾക്കും ചെണ്ട എന്ന […]

കഴക്കൂട്ടം സസ്‌പെൻസ് പൊളിയുന്നു…! ശോഭാ സുരേന്ദ്രനെ കഴക്കൂട്ടത്ത് മത്സരിപ്പിച്ചേക്കും ; ബി.ജെ.പി ദേശീയ-സംസ്ഥാന നേതൃത്വം പരസ്യഏറ്റുമുട്ടലിലേക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നീക്കങ്ങൾക്ക് തിരിച്ചടി നൽകി കേന്ദ്ര നേതൃത്വം. ശോഭാ സുരേന്ദ്രനെ ബിജെപി കേന്ദ്ര നേതൃത്വം കഴക്കൂട്ടത്ത് മത്സരിപ്പിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇക്കാര്യങ്ങളിൽ ദേശീയ നേതാക്കൾ ശോഭാ സുരേന്ദ്രനുമായി സംസാരിച്ചതായാണ് വിവരം.എന്നാൽ ശോഭയെ മത്സരിപ്പിക്കുന്നതിനോട് കഴക്കൂട്ടത്ത് കൂടുതൽ സ്വാധീനമുള്ള മുരളീധരൻ ഇതുവരെ യോജിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. നേരത്തെ ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് ശേഷം മാധ്യമങ്ങളെ കണ്ട ശോഭ, കേന്ദ്ര നേതൃത്വം ന്നോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ശോഭ വ്യക്തമാക്കിയിരുന്നു. ഇതിന് […]

രണ്ടില ജോസിന് തന്നെ; പി ജെ ജോസഫ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് വിഭാഗത്തിന് നല്‍കിയതിന് എതിരെ പി ജെ ജോസഫ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. രണ്ടില ചിഹ്നം ജോസിന് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് ജോസഫ് സുപ്രീംകോടതിയെ സമീപിച്ചത്. പാര്‍ട്ടി പിളര്‍പ്പിന് ശേഷം എല്‍ഡിഎഫിനൊപ്പം പോയ ജോസ് വിഭാഗത്തിന് അവകാശപ്പെട്ടതാണ് രണ്ടില ചിഹ്നം എന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. ഇതു ചോദ്യം ചെയ്ത് ജോസഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. വിധിക്കെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ ജോസഫ് […]

ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രഖ്യാപനം; ഞാനും ശോഭയും തമ്മില്‍ അടുത്ത സൗഹൃദമാണ്, ബാക്കിയെല്ലാം നിങ്ങളുണ്ടാക്കുന്ന കഥകളാണ്; പ്രതികരണവുമായി കെ. സുരേന്ദ്രന്‍ രംഗത്ത്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ മത്സരിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ‘ശ്രീമതി ശോഭാ സുരേന്ദ്രനും സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ ഞാനും വളരെ നല്ല ബന്ധത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വളരെ അടുത്ത സൗഹൃദമാണ്. ബാക്കിയൊക്കെ നിങ്ങളുണ്ടാക്കുന്ന കഥകളാണ്. ഈ കഥകള്‍ക്കൊക്കെ 24 മണിക്കൂറിന്റെ ആയുസ് പോലുമില്ല’ എന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇനി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുളള കഴക്കൂട്ടം മണ്ഡലം ശോഭ സുരേന്ദ്രന് നല്‍കിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. കഴിഞ്ഞ ദിവസം ബി ജെ പി പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ശോഭ സുരേന്ദ്രന്റെ പേരുണ്ടായിരുന്നില്ല. മത്സരിക്കുന്ന […]

പടുകിളവന്മാരെ പെയിന്റടിച്ച് തെരഞ്ഞെടുപ്പ് ഗോദയിലിറക്കുമ്പോള്‍; കരുത്തുറ്റ വനിതാ നേതാക്കളായ ലതികാ സുഭാഷിനെയും ശോഭാ സുരേന്ദ്രനെയും ടിഎന്‍ സീമയെയും നിര്‍ദാക്ഷണ്യം തഴഞ്ഞ് മുന്നണികള്‍; പെണ്ണായത് കൊണ്ട് മാത്രം മുഖ്യമന്ത്രി സ്ഥാനം തഴയപ്പെട്ട ഗൗരിയമ്മ മുതല്‍ തലമുണ്ഡനം ചെയ്ത ലതികാ സുഭാഷ് വരെ; പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്ത് കാര്യം എന്ന പോലെ തെരഞ്ഞെടുപ്പ് വരുമ്പോള്‍ പെണ്ണുങ്ങള്‍ക്കെന്ത് കാര്യം?; കേരളത്തിന്റെ പെണ്‍ രാഷ്ട്രീയം അടുക്കളപ്പുറത്തെ വിശേഷമല്ല

ഏ കെ ശ്രീകുമാർ കോട്ടയം: ‘കരയാത്ത ഗൗരി, തളരാത്ത ഗൗരി, കലികൊണ്ടുനിന്നാല്‍, അവള്‍ ഭദ്രകാളി…’ കെ.ആര്‍ ഗൗരിയമ്മയെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ സമയത്ത് ബാലചന്ദ്രന്‍ ചുള്ളിക്കാട് അവരെപ്പറ്റി എഴുതിയ വരികളാണിത്. ആരെയും കൂസാത്ത പ്രകൃതത്തിന് ഉടമയായ, കേരളത്തിലെ ആദ്യ മന്ത്രിസഭാ അംഗമായ ഗൗരിയമ്മയില്‍ തുടങ്ങാം കേരളത്തിന്റെ ഔദ്യോഗിക പെണ്‍രാഷ്ട്രീയ വിശേഷങ്ങള്‍. സമരഭൂമിയില്‍ പടവെട്ടി, ഉറച്ച ചുവടുകളുമായി നിയമസഭയിലേക്ക് നടന്നു കയറിയ ഗൗരിയമ്മ ഇ.എം.എസിനൊപ്പം മുഖ്യമന്ത്രി പദവിക്ക് യോഗ്യയായിരുന്നുവെങ്കിലും തഴയപ്പെട്ടു. അവര് പെണ്ണല്ലേ.. വെയിലത്ത് കൊടിപിടിക്കാനും മുദ്രാവാക്യം വിളിക്കാനും ശക്തി പ്രകടനത്തിനും മാത്രമാണ് കേരളത്തിലെ […]

ലതികാ സുഭാഷുമായി ഇനി ചർച്ചയ്ക്ക് സാധ്യതയില്ല ;സ്വതന്ത്രയായി മത്സരിക്കുന്നതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും ഉമ്മൻചാണ്ടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷിന് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസിന് അകത്തും പുറത്തും വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയ ലതികാ സുഭാഷുമായി ഇനി ചർച്ചയ്ക്ക് സാധ്യതയില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി. അതേസമയം ലതിക സ്വതന്ത്രയായി മത്സരിക്കുന്നതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. മുന്നണിയിൽ നിലനിൽക്കുന്ന തർക്കങ്ങൾ ഒഴിവാക്കാനാണ് ഏറ്റുമാനൂർ മണ്ഡലം കേരള കോൺഗ്രസിനു വിട്ടുകൊടുക്കേണ്ടി വന്നതെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം […]

ലതികയോട് ബഹുമാനം തോന്നി, ശോഭയുടെ ഊർജ്ജം അസൂയപ്പെടുത്തുന്നതും ; സ്ത്രീകൾ ഒറ്റയ്ക്ക് പോരാടുന്നതും മികച്ച രാഷ്ട്രീയമാണ് : ശ്രദ്ധേയമായി കെ.ആർ മീരയുടെ കുറിപ്പ്‌

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന മഹിളാ കോൺഗ്രസ് അധ്യക്ഷൻ ലതിക സുഭാഷിന് നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതെ വന്നതിനെ തുടർന്ന് വ്യാപകമായ പ്രതിഷേധങ്ങളാണ് കോൺഗ്രസിനുള്ളിൽ നിന്നും ഉയർന്ന് വന്നത്. സീറ്റ് ലഭിക്കാതെ വന്നതോടെ ലതിക കോൺഗ്രസിൽ നിന്ന് രാജിവയ്ക്കുകയും പരസ്യമായി തല മുണ്ഡനം ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ലതിക സുഭാഷിനെ പിന്തുണച്ച് എഴുത്തുകാരി കെ.ആർ രംഗത്തെത്തിയിരിക്കുകയാണ്. ഒരു ദേശീയ പാർട്ടിയുടെ മഹിളാ സംഘടനയുടെ അധ്യക്ഷ, പാർട്ടി ആസ്ഥാനത്തു വച്ചു തല മുണ്ഡനം ചെയ്തു പ്രതിഷേധിക്കുന്നതു കാണേണ്ടി വരുന്നത് നമ്മുടെയൊക്കെ ദുര്യോഗമാണെന്ന് കെആർ മീര ഫേസ്ബുക്കിൽ […]

ചുവടുപിഴയ്ക്കാതെ പ്രചരണം മുന്നോട്ട് കൊണ്ടുപോകാൻ ഉറച്ച് സി.പി.എം : തിരുവനന്തപുരം പിടിക്കാനുള്ള ചരിത്ര ദൗത്യം കോടിയേരിക്ക് ; അധികാരം ലഭിച്ചാൽ സിപിഎമ്മിന്റെ തക്കോൽ സ്ഥാനത്ത് കോടിയേരി : ഭരണത്തുടർച്ച ഉറപ്പാക്കാൻ യെച്ചൂരിയടക്കമുള്ള ദേശീയ നേതാക്കൾ കേരളത്തിലേക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിറഞ്ഞ് നിൽക്കുന്ന വിവാദങ്ങൾക്കിടയിൽ സംസ്ഥാനത്ത് ഭരണത്തുടർച്ച ഉറപ്പാക്കാൻ അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയിരിക്കുകയാണ് സി.പി.എം. ഭരണത്തുടർച്ച ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം പാർട്ടി നൽകിയിരിക്കുന്നത് കോടിയേരി ബാലകൃഷ്ണന്. സിപിഎം അധികാരത്തിൽ എത്തിയാൽ പാർട്ടിയുടെ തലപ്പത്തേക്ക് കോടിയേരി തിരിച്ചെത്തും. ഭരണം ഉറപ്പിക്കാനുള്ള ചുമതല പിണറായി വിജയൻ ഏൽപ്പിക്കുന്നത് കോടിയേരിയെയാണ്. പ്രത്യേകിച്ച് തിരുവനന്തപുരം പിടിക്കാനുള്ള ചരിത്ര ദൗത്യം. തലസ്ഥാനത്ത് കൂടുതൽ സീറ്റ് കിട്ടിയാൽ അധികാരം കിട്ടുന്നതാണ് കേരളത്തിന്റെ ചരിത്രം. ഇത് മുൻനിർത്തിയാണ് കോടിയേരിയ്ക്ക് പ്രചാരണ ചുമതല നൽകിയിരിക്കുന്നത്. പ്രചാരണം നടത്താനുള്ള ‘ആക്ഷൻ പ്ലാൻ’ സിപിഎം. […]

പശുവിനെ വളർത്തി കിട്ടുന്ന വരുമാനം കൊണ്ട് മാത്രം കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകുന്ന അരിതാ ബാബു ; കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി ; 27ന്റെ ചെറുപ്പവുമായി കായംകുളത്തിന്റെ മണ്ണിൽ 

സ്വന്തം ലേഖകൻ കോട്ടയം : “ഒരു വശത്ത് പശുവിനെ വളർത്തി മാത്രം കിട്ടുന്ന വരുമാനം കൊണ്ട് കുടുംബത്തെ മുന്നോട്ട് കൊണ്ടുപ്പോകുന്ന അരിതാ ബാബുമാരെ കൈപിടിച്ചുയർത്തുന്ന വലത്‌ മുന്നണി, മറുഭാഗത്ത് പി.വി അൻവറിനെ പോലുള്ള മുതലാളിമാരെ ‘ഇടത് സ്വതന്ത്രർ’ എന്ന പ്രത്യേക ടാഗോടെ ജനങ്ങൾക്ക് മുന്നിലേക്ക് കെട്ടിയിറക്കുന്ന ഇടതുപക്ഷ മുന്നണി. ഏത് പക്ഷത്തിനൊപ്പം ചേരണം എന്നത് നിങ്ങളുടെ ചോയ്സാണ്. കായംകുളത്തിന് ഇരുപത്തേഴിന്റെ ചെറുപ്പവുമായി അരിതാ ബാബു..” സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം വലത്‌പക്ഷ ചായ്‌വുള്ള സോഷ്യൽ മീഡിയ പേജുകളിൽ നിറയുന്ന വരികളാണിവ. കായംകുളത്തെ യു ഡി എഫ് […]