
തിരുവനന്തപുരം: എഡിജിപി- റാം മാധവ് കൂടിക്കാഴ്ചയിൽ പ്രതികരണവുമായി വ്യവസായി പ്രേം കുമാർ. ഇവർക്കൊപ്പം കൂടിക്കാഴ്ച്ച നടത്തിയ ആ വ്യവസായി താനല്ലെന്ന് പ്രേം കുമാർ പറഞ്ഞു.
എഡിജിപി അജിത് കുമാറിനൊപ്പം റാം മാധവിനെ കണ്ടിട്ടില്ല. കോവളത്തെ കൂടികാഴ്ചയിൽ താൻ ഉണ്ടായിരുന്നില്ലെന്നും പ്രേം കുമാർ വ്യക്തമാക്കി.
കൂടിക്കാഴ്ചയിലെ വ്യവസായി ബിഎൽഎം ചെയർമാൻ പ്രേം കുമാർ ആണെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അതിനിടയിലാണ് പ്രതികരണവുമായി രംഗത്തെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എഡിജിപി അജിത് കുമാറുമായി സൗഹൃദമുണ്ട്. തന്‍റെ മൊബൈൽ ടവർ ലൊക്കേഷൻ അടക്കം പരിശോധിക്കാം. മുഖ്യമന്ത്രിയുടെ ബന്ധു ജിഗീഷിനെ പരിചയമുണ്ട്. മുഖ്യമന്ത്രിയെ നേരിൽ കണ്ടത് ഒരിക്കൽ മാത്രമാണ്.
മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയുമായി തന്‍റെ കമ്പനിക്ക് കരാർ ഇല്ലെന്നും പ്രേം കുമാർ പറഞ്ഞു.







