video
play-sharp-fill

ഓപ്പറേഷൻ സിന്ദൂർ; നൂറ് ഭീകരരെ വധിച്ചു, പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകർത്തു; അഞ്ച് ഇന്ത്യൻ സെെനികർക്ക് വീരമൃത്യു : ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾ പുറത്തുവിട്ട് സേന

ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മറുപടി നല്‍കി പാക്കിസ്ഥാനിലെയും അധീന കശ്മീരിലെയും ഭീകരതാവളങ്ങള്‍ ചുട്ടെരിച്ച ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് കര-വ്യോമ-നാവികസേനാ ഉന്നതോദ്യോഗസ്ഥര്‍ പുറത്തുവിട്ടത്. ഓപ്പറേഷന്റെ പ്രവര്‍ത്തനവും പ്രവര്‍ത്തനഫലവും ലക്ഷ്യപ്രാപ്തിയുമെല്ലാം അതില്‍ വിശദീകരിച്ചു. എയര്‍ മാര്‍ഷല്‍ എ.കെ. […]

ഇടുക്കിയിൽ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവം; 2 കുട്ടികളടക്കം 4 മൃതദേഹങ്ങളും കണ്ടെടുത്തു ; ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകട കാരണമെന്ന് പോലീസ് ; സംസ്കാരം ഇന്ന്

ഇടുക്കി: പണിക്കന്‍കുടി കൊമ്പൊടിഞ്ഞാലിനു സമീപം വീടിനുള്ളില്‍ രണ്ട് കുട്ടികളുള്‍പ്പെടെ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ നാലു മൃതദേഹങ്ങളും കണ്ടെടുത്തു. നോര്‍ത്ത് കൊമ്പൊടിഞ്ഞാല്‍ തെള്ളിപടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (44), ശുഭയുടെ മാതാവ് ബൈസന്‍വാലി നാല്‍പതേക്കര്‍ പൊന്നംകുന്നേല്‍ പുരുഷോത്തമന്റെ ഭാര്യ […]

പാക് അധീന കശ്മീർ തിരികെ കിട്ടണം, മറ്റൊരു ചർച്ചയും ഇല്ല ; കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്ന ട്രംപിന്റെ സന്നദ്ധത തള്ളി ഇന്ത്യ

ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്ന അമേരിക്കൻ പ്രസി‍ഡന്റ് ഡോണൾഡ് ട്രംപിന്റെ സന്നദ്ധത തള്ളി ഇന്ത്യ. ആരുടെ മധ്യസ്ഥതയും കശ്മീർ വിഷയത്തിൽ ആവശ്യമില്ല, ചർച്ച പാക് അധീന കശ്മീർ വിട്ടു കിട്ടുന്നത് സംബന്ധിച്ചു മാത്രമാണെന്നും ഇന്ത്യ വ്യക്തമാക്കി. കശ്മീരിനെക്കുറിച്ച് ഇന്ത്യക്ക് വ്യക്തമായ […]

ബാറില്‍വെച്ച് തര്‍ക്കം ; സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു, പ്രതി ഓടി രക്ഷപ്പെട്ടു ; അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി ആഷിര്‍ (30) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം സുഹൃത്ത് നിസാര്‍ ഓടി രക്ഷപ്പെട്ടു.രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ബാറില്‍ വെച്ചുണ്ടായ തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആഷിറിന്റെ നെഞ്ചിലും […]

സംസ്ഥാനത്ത് നാളെ ഉയർന്ന താപനില മുന്നറിയിപ്പ്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. ഇന്നും നാളെയും കോഴിക്കോട്, പാലക്കാട് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും […]

അതിർത്തിയിലെ വെടിവയ്പ്പ്: ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു; കോൺസ്റ്റബിൾ ദീപക് ചിംങ്‌കാം ആണ് വീരമൃത്യു വരിച്ചത്; ആർ എസ് പുരയിലാണ് വെടിയേറ്റത്; ഇതോടെ ഓപ്പറേഷൻ സിന്ദൂറിന് ശേഷമുണ്ടായ പാക് ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം ആറായി

ശ്രീനഗർ: അതിർത്തിയിൽ നടന്ന വെടിവയ്പ്പിൽ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു. കോൺസ്റ്റബിൾ  ദീപക് ചിംങ്‌കാം ആണ് വീരമൃത്യു വരിച്ചത്. ആർ എസ് പുരയിലാണ് വെടിയേറ്റത്. ഇതോടെ ഓപ്പറേഷൻ സിന്ദൂറിന് ശേഷമുണ്ടായ പാക് ആക്രമണത്തിൽ  വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം ആറായി. […]

ക്ഷേത്രത്തിൽ നിന്ന് മടങ്ങവെ ബൈക്ക് ഇടിച്ച് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം; കൂടെയുണ്ടായിരുന്ന അമ്മൂമ്മയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കുട്ടനെല്ലൂർ: ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേ ബൈക്കിടിച്ച് ഒൻപത് വയസ്സുകാരി മരിച്ചു. കൊരട്ടി കുട്ടാല പറമ്പിൽ പരേതനായ രഞ്ജിത്തിന്‍റെ മകൾ അവന്തിക (9) ആണ് മരിച്ചത്. അമ്മൂമ്മയ്ക്കൊപ്പം ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ദാരുണ സംഭവം. അവന്തികയുടെ അമ്മൂമ്മ സുജാതയെ ഗുരുതര […]

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു; അറസ്റ്റിലായ മലയാളി സ്വതന്ത്ര മാധ്യമപ്രവർത്തകൻ്റെ വീട്ടിൽ പരിശോധന; മഹാരാഷ്ട്ര എടിഎസ് ആണ് പരിശോധന നടത്തുന്നത്

കൊച്ചി: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി യുവാവിൻ്റെ വീട്ടിൽ പരിശോധന. മഹാരാഷ്ട്ര എടിഎസ് ആണ് പരിശോധന നടത്തുന്നത്. സ്വതന്ത്ര മാധ്യമപ്രവർത്തകനായ റിജാസ് എം ഷീബ സിദ്ധിഖിൻ്റെ വീട്ടിലാണ് പരിശോധന. ഇയാളെ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. നാഗ്പൂരിലെ ഒരു ഹോട്ടലിൽ […]

യുഎഇയിൽ തൊഴിലാളികളുടെ പിരിച്ചുവിടൽ വർദ്ധിക്കുന്നു; പ്രവാസികൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ

അബുദാബി: യുഎഇയില്‍ തൊഴിലാളികളുടെ പിരിച്ചുവിടല്‍ സംഭവങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതായി പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിന്റെ പ്രതിഫലനം മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികളെ നേരിട്ട് ബാധിക്കാനുള്ള സാധ്യതയുണ്ട്. ആയതിനാൽ, ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നാല്‍ കൈകൊള്ളേണ്ട പ്രധാന തയ്യാറെടുപ്പുകളെക്കുറിച്ച് അറിയുന്നത് അത്യാവശ്യമാണ്. 1. ആദ്യപടിയായി, […]

കോട്ടയം ജില്ലയിൽ നാളെ (12/05/2025) പാമ്പാടി, കൂരോപ്പട, തീക്കോയി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (12/05/2025) പാമ്പാടി, കൂരോപ്പട, തീക്കോയി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുന്നേപ്പാലം,ഇളംകാവ്, കോത്തല, കോത്തല സ്കൂൾ.വത്തിക്കാൻ, RIT ഭാഗങ്ങളിൽ രാവിലെ ഒൻപതു മുതൽ […]