നിപ ബാധിതയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; വൈറസ് ഉറവിടം ഇനിയും കണ്ടെത്താനായില്ല; പട്ടികയിലുള്ള എട്ട് പേരുടെ പരിശോധന ഫലം നെഗറ്റീവായി
മലപ്പുറം: വളാഞ്ചേരിയില്‍ നിപ ബാധിതയായ 42 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വൈറസിന്‍റെ ഉറവിടം ഇനിയും കണ്ടെത്താനായില്ല. സമ്പര്‍ക്ക പട്ടികയിലുള്ള എട്ട് പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവായി. ഹൈറിസ്ക് വിഭാഗത്തിലുള്‍പ്പട്ടെ ആറ് പേര്‍ പനിയും മറ്റ് ലക്ഷണങ്ങളുമായി ചികില്‍സയില്‍ തുടരുകയാണ്. […]