video
play-sharp-fill

ശ്രീറാം വെങ്കിട്ടരാമന്റ ജാമ്യം റദ്ദാക്കില്ല: സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളി

കൊച്ചി: ശ്രീറാം വെങ്കിട്ടരാമനെതിരായ ഹർജിയിൽ സർക്കാരിന് തിരിച്ചടി. കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ മുഹമ്മദ് ബഷീർ മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ശ്രീറാമിന് ജാമ്യം അനുവദിച്ച കീഴ്‌ക്കോടതി നടപടി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. ശ്രീറാമിന്റെ […]

തോട് കൈയ്യേറി യൂസഫലിയുടെ പാർക്കിങ് ഗ്രൗണ്ട് നിർമ്മാണം: ജെ.സി.ബിയുമായി എത്തി വെട്ടിപ്പൊളിച്ച് നാട്ടുകാർ

തൃശ്ശൂർ: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് സ്ഥാപകനുമായി യൂസഫലിയുടെ തോട് കൈയേറ്റം നാട്ടുകാര്‍ ഒഴിപ്പിച്ചു. തൃശ്ശൂർ നാട്ടികയിലെ യൂസഫ് അലിയുടെ വൈ മാളിന്റെ പാര്‍ക്കിങ്ങ് ഗ്രൗണ്ടാണ് പ്രദേശവാസികള്‍ ജെ.സി.ബിയുമായി എത്തി വെട്ടിപ്പൊളിച്ചത്. മാളിന്റെ പാര്‍ക്കിങ്ങ് ഗ്രൗണ്ട് നിർമ്മിച്ചിരിക്കുന്നത് ഇവിടെ നിലനിന്നിരുന്ന അങ്ങാടിത്തോട് […]

സംസ്ഥാനത്ത് ഇന്ന് കനത്ത മഴക്ക് സാധ്യത: ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചതോടെ ഇന്ന് കേരളത്തില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ള കേരളത്തിലെ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, വയനാട്, […]

ദുരന്ത ബാധിത മേഖലകൾ ഇന്ന് മുഖ്യമന്ത്രി സന്ദർശിക്കും

തിരുവനന്തപുരം: കാലവര്‍ഷം കനത്ത നാശം വിതച്ച ദുരന്ത ബാധിത മേഖലകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സന്ദര്‍ശിക്കും. വയനാടും, മലപ്പുറം ജില്ലയിലെ ഭൂദാനവുമാണ് മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശിക്കുക. തിരുവനന്തപുരം എയര്‍ഫോഴ്‍സ് ടെക്നിക്കല്‍ ഏരിയയില്‍ നിന്നും യാത്ര തിരിച്ച മുഖ്യമന്ത്രിക്കൊപ്പം റവന്യൂമന്ത്രി ഇ […]

ഉരുൾപൊട്ടൽ ഭീതിയിൽ കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖല: ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശം

കോട്ടയം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായതോടെ ഉരുൾപൊട്ടൽ ഭീതിയിലാണ് കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖല. 15 വരെ വലിയ മഴക്കും ഉരുൾപൊട്ടലിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതോടെ ഈ മേഖലകളിലെ പരിസ്ഥിതിലോല പ്രദേശങ്ങളിലെ താമസക്കാരെ ഒഴിപ്പിക്കാനുള്ള നീക്കത്തിലാണ് […]

മദ്രസയിലെ ദുരിതാശ്വാസ ക്യാമ്പിൽ നിമിഷനേരം കൊണ്ട് സേവാഭാരതി പ്രവർത്തകർ നിർമ്മിച്ചത് പത്ത് ടോയ്‌ലറ്റുകൾ: കയ്യടിച്ച് മന്ത്രി ജലീലും നാട്ടുകാരും

സ്വന്തം ലേഖകൻ മലപ്പുറം: പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന സാധാരണക്കാർ ഏറ്റവുമധികം ബുദ്ധിമുട്ടുന്നത് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനാണ്. ആവശ്യത്തിന് ബാത്ത്‌റൂമുകളില്ലാതെയാണ് പല ദുരിതാശ്വാസ ക്യാമ്പുകളിലും സാധാരണക്കാർ കഴിയുന്നത്. നൂറിലേറെ ആളുകൾ ഒന്നിച്ച് തിങ്ങിപ്പാർക്കുന്ന ക്യാമ്പുകളിൽ പലപ്പോഴും ഒന്നോ രണ്ടോ ടോയ്‌ലറ്റുകൾ മാത്രമാവും […]

ദുരിതാശ്വാസ ക്യാമ്പുകളിൽ ഇനി പാലൊഴുകും; ക്യാമ്പുകളിൽ സൗജന്യമായി പാൽ വിതരണം ചെയ്യാൻ മിൽമ

സ്വന്തം ലേഖകൻ കൊച്ചി: കേരളം കണികണ്ടുണരുന്ന നന്മ എന്ന ടാഗ് ലൈൻ പ്രളയകാലത്ത് അന്വർത്ഥമാക്കുകയാണ് കേരളത്തിന്റെ സ്വന്തം പാൽ മിൽമ..! പ്രളയകാലത്ത് ദുരിതം അനുഭവിക്കുന്ന ആളുകൾക്ക് സൗജന്യമായി പാൽ വിതരണം ചെയ്യുമെന്ന പ്രഖ്യാപനമാണ് മിൽമ ഇപ്പോൾ നടത്തിയിരിക്കുന്നത്. ഇതിനെ സാധാരണക്കാരായ ആളുകൾ […]

പള്ളിയുടെ പടികടക്കാനാവില്ല: ശശികല ടീച്ചർ ദുരിതാശ്വാസ ക്യാമ്പിൽ കയറിയില്ല: ഒടുവിൽ സുഹൃത്തുക്കൾക്കു വേണ്ടി ആ സത്യം തുറന്നു പറഞ്ഞ് കെ.പി ശശികല ടീച്ചർ

സ്വന്തം ലേഖകൻ പാലക്കാട്: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചറിന്റെ വീട്ടിൽ വെള്ളം കയറിയെന്നും, തൊട്ടടുത്ത ദുരിതാശ്വാസ ക്യാമ്പായ പള്ളിയിലേയ്ക്കു പോകാതിരിക്കാൻ വീടിനു മുകളിലെ ടറസിൽ ടീച്ചർ സത്യാഗ്രഹം ചെയ്യുകയാണെന്നുമുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളിലെ സത്യം എന്താണെന്ന് തുറന്നു […]

പ്രളയജലത്തിൽ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ ഓൺചെയ്ത് പരീക്ഷിക്കരുത്: മുന്നറിയിപ്പുമായി ഇൻഷ്വറൻസ് കമ്പനികൾ

സ്വന്തം ലേഖകൻ കോട്ടയം: പ്രളയജലത്തിൽ മുങ്ങിക്കിടക്കുന്ന വാഹനങ്ങൾ ഓൺ ചെയ്യാൻ ശ്രമിച്ച് പരീക്ഷിക്കരുതെന്ന മുന്നറിയിപ്പുമായി ഇൻഷ്വറൻസ് കമ്പിനികൾ. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ പ്രളയം ശക്തമായ സാഹചര്യത്തിലാണ് ഉപഭോക്താക്കളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരുകളിലേയ്ക്ക് കമ്പനികൾ മുന്നറിയിപ്പ് സന്ദേശങ്ങൾ അയക്കുന്നത്. വെള്ളക്കെട്ടിലോ, വെള്ളത്തിലോ […]

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്‌ക്കെതിരെ പ്രചാരണം: സൂര്യകാലടിമന തിരുമേനിയ്‌ക്കെതിരെ പരാതി പ്രളയം; തേർഡ് ഐ ന്യൂസ് ലൈവിന്റെ പരാതി ഡിജിപിയ്ക്ക്; പരാതിയുമായി ഡിവൈഎഫ്‌ഐയും രംഗത്ത്; പരാതികൾ ഉയർന്നിതിനു പിന്നാലെ അക്കൗണ്ട് പൂട്ടിക്കെട്ടി സൂര്യകാലടി തിരുമേനി

തേർഡ് ഐ ബ്യൂറോ കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്‌ക്കെതിരെ പ്രചാരണം നടത്തുകയും, ദുരിതാശ്വാസ നിധിയിൽ തുക നിക്ഷേപിക്കരുതെന്ന് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തിൽ പരാതിപ്രളയം. ഇതു സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത നൽകിയിരുന്നു. തുടർന്ന് നിരവധി പരാതികളാണ് എത്തിയത്. […]