11 കെവി ലൈന് അരികിൽ ഏറ്റുമാനൂർ നഗരസഭ വാട്ടർ ടാങ്ക് പണിതത് അനുമതിയില്ലാതെ: രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റതിന് പിന്നിൽ നഗരസഭയുടെ അനാസ്ഥ
സ്വന്തം ലേഖകൻ ഏറ്റുമാനൂര്‍: ഏറ്റുമാനൂരിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഷോക്കേറ്റ സംഭവത്തിൽ നഗരസഭയ്ക്ക് വേണ്ടി വാട്ടർ ടാങ്ക് നിർമ്മിച്ചത് അനുമതിയില്ലാതെയെന്ന് കണ്ടെത്തൽ. വൈദ്യുതി ലൈനുകൾ കടന്നു പോകുന്ന സ്ഥലങ്ങളിൽ ഉയരത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് കെ.എസ്.ഇ.ബിയുടെ അനുമതി വാങ്ങണമെന്നാണ് ചട്ടം. […]