video
play-sharp-fill

ഖത്തറില്‍ ശക്തമായ ചൂട്: നാളെ മുതല്‍ ഉച്ചവിശ്രമ നിയമം നടപ്പിലാകും

ദോഹ : ഖത്തര്‍ ചുട്ടുപൊള്ളുന്നു. ചൂട് കനത്തതോടെ ഖത്തറിലെ എല്ലാ തുറന്ന തൊഴിലിടങ്ങളിലും നാളെമുതല്‍ ഉച്ചവിശ്രമ നിയമം നടപ്പിലാകും. പകല്‍ സമയം താങ്ങാനാകാത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. പണിയിടങ്ങളില്‍ തൊഴിലാളികള്‍ ചൂടേറ്റ് തളര്‍ന്ന് വീഴുന്ന അവസ്ഥയിലാണ്. ഇതോടെയാണ് തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം […]

കാലാപാനിക്ക് ശേഷം വീണ്ടും ലാലേട്ടനും പ്രഭുവും ഒന്നിക്കുന്നു

കാലാപാനിക്ക് ശേഷം വീണ്ടും ലാലേട്ടനും പ്രഭുവും ഒന്നിക്കുന്നു. കാലാപാനി ഒരുക്കിയ പ്രിയദര്‍ശന്‍ സിനിമയില്‍ തന്നെയാണ് ഇരുവരും വീണ്ടും ഒരുമിച്ചെത്തുന്നത്. പ്രിയദര്‍ശന്റെ കുഞ്ഞാലിമരക്കാറിലാണ് പ്രഭുവും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നത്. നേരത്തെ പുലിമുരുകന്‍ സിനിമയില്‍ പ്രഭുവിനെ സമീപിച്ചിരുന്നെങ്കിലും അത് നടന്നില്ല. എന്നാല്‍ ആ അവസരം […]

പോലീസുകാരനെ എ.ഡി.ജി.പിയുടെ മകൾ തല്ലി; പോലീസുകാരനെ കാത്തിരിക്കുന്നത് സസ്‌പെൻഷനും ജയിലും

ശ്രീകുമാർ തിരുവനന്തപുരം: പണി പോലീസിലാണേലും ഇന്നും പല പോലീസുകാരും ഏമാന്മാർക്ക് മീനും പച്ചക്കറിയും വാങ്ങലും വീട്ടിൽ കുക്കിങ്ങും, മക്കളെ നോക്കലും ഒക്കെയാണ് ഡ്യൂട്ടി. അതിനുമപ്പുറം ഇതാ കടും കൈ. പോലീസ് ഡ്രൈവറെ എഡിജിപിയുടെ മകൾ മർദ്ദിച്ചെന്ന് പരാതി. സായുധസേന എഡിജിപി സുദേഷ് […]

ഇന്ന് തീപാറുന്ന പോരാട്ടം: പോര്‍ച്ചുഗലും സ്‌പെയിനും നേര്‍ക്കുനേര്‍

ഇന്ന് കളത്തില്‍ തീപാറുമെന്നതില്‍ സംശയമില്ല. റഷ്യന്‍ ഫുട്‌ബോള്‍ വേള്‍ഡ് കപ്പിലെ ആദ്യ സൂപ്പര്‍ പോരാട്ടം കാണാനുള്ള ആകാംക്ഷയിലാണ് ഫുട്‌ബോള്‍ പ്രേമികള്‍. പോര്‍ച്ചുഗലും സ്‌പെയിനും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആദ്യാവസാനം വരെ ആവേശകരമായ കളിയാകും ഇന്ന് നടക്കുക. കിരീട പ്രതീക്ഷയുള്ള പോര്‍ച്ചുഗലും സ്‌പെയിനും ഏറ്റുമുട്ടുമ്പോള്‍ […]

ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് പേര്‍ പിടിയില്‍

പാരീസ്: ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ടു യുവാക്കള്‍ ഫ്രാന്‍സില്‍ അറസ്റ്റില്‍. ഇരുപത്തിയൊന്നും ഇരുപത്തിമൂന്നും വയസ് പ്രായമുള്ള രണ്ടുപേരെയാണ് ഫ്രഞ്ച് സുരക്ഷാ സേന പിടികൂടിയത്. സ്വവര്‍ഗാനുരാഗികളെ ലക്ഷ്യമിട്ടാണ് ഇവര്‍ ആക്രമണത്തിന് ഒരുങ്ങിയതെന്നാണ് സൂചന. ഇവരുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ കത്തി, ഫയറിംഗ് ഉപകരണങ്ങള്‍, ഐഎസ് […]

ഉരുള്‍ പൊട്ടല്‍: കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു

കോഴിക്കോട്: കരിഞ്ചോലയില്‍ കനത്ത മഴയെത്തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരിച്ചില്‍ തുടരുന്നു. കാണാതായവരുടെ കൃത്യമായ എണ്ണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രണ്ട് കുടുംബങ്ങളിലെ ആളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഏഴുപേരുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇവര്‍ക്കായുള്ള തിരച്ചിലിനിടെ ശരീര ഭാഗം കണ്ടെത്തി. ഇത് […]

സഹകരണ വകുപ്പില്‍ നിയമനം നടത്താന്‍ മടിച്ച് സര്‍ക്കാര്‍: ഒഴിഞ്ഞ് കിടക്കുന്നത് 81 കസേരകള്‍

സ്വന്തം ലേഖകന്‍ കോട്ടയം: സഹകരണ വകുപ്പില്‍ ആവശ്യത്തിന് ജീവനക്കാരില്ല, ഒഴിഞ്ഞ് കിടക്കുന്നത് 81 തസ്തികകള്‍. ജൂനിയര്‍, സീനിയര്‍, സ്‌പെഷ്യല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടര്‍, ഓഡിറ്റര്‍ എന്നീ തസ്തികകളാണ് ഇപ്പോള്‍ നികത്താതെ കിടക്കുന്നത്. സംസ്ഥാനത്ത് ആകെ റെഗുലര്‍ വിഭാഗത്തിലും കെ.എസ്.ആര്‍ വിഭാഗത്തിലുമായി 2411 തസ്തികകളാണുള്ളത്. […]

കാശ്മീരിലെ മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം; പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

ശ്രീനഗര്‍: റൈസിംഗ് കാശ്മീര്‍ എഡിറ്റര്‍ ഷുജാത് ബുഖാരിയെ കൊലപ്പെടുത്തിയവരുടേതെന്നു കരുതുന്ന ചിത്രങ്ങള്‍ ജമ്മുകാശ്മീര്‍ പൊലീസ് പുറത്തുവിട്ടു. ബൈക്കില്‍ സഞ്ചരിക്കുന്ന മൂന്നു പേരുടെ ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചിട്ടുള്ളത്. ഒരാള്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ട്. ബാക്കി രണ്ടുപേരുടെയും മുഖങ്ങള്‍ തുണി ഉപയോഗിച്ച് മറച്ചിരിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാന്‍ […]

22 മരുന്നുകളുടെ വില കുറച്ചു; നടപടി രോഗികള്‍ക്ക് ആശ്വാസമേകും

കോട്ടയം: ഔഷധവില നിയന്ത്രകരായ എന്‍പിപിഎ (നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി) 22 മരുന്നുകളുടെ വില കുറച്ചു. ഹൃദ്രോഗം, അണുബാധ, എച്ച്‌ഐവി ബാധ എന്നിവയുടെ മരുന്നുകളും വില കുറച്ചവയില്‍ ഉള്‍പ്പെടും. ഇവയില്‍ 20 എണ്ണം പുതിയതായി വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണെന്ന് അതോറിറ്റി […]

പെരുന്നാൾ ആശംസകളോടെ തേർഡ് ഐ ന്യൂസ് ലൈവ്

ഒരു മാസം നീണ്ടു നിന്ന നോമ്പിന്റെ പുണ്യവുമായി വ്രതശുദ്ധിയുടെ നാളുകൾ പൂർത്തിയാക്കിയ വിശ്വാസികൾക്ക് തേർഡ് ഐ ന്യൂസ് ലൈവിന്റെ പെരുന്നാൾ ആശംസകൾ. ലോകം മുഴുവനും പെരുന്നാൾ ആഘോഷിക്കുന്ന രാവിൽ വിശ്വാസത്തെ മുറുകെപ്പിടിച്ച് നന്മയുടെ പാതയിൽ ലോകം മുഴുവനും പ്രകാശവും സമാധാനവും പടരട്ടെ.