യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ട്രെയിൻ സർവീസുകളിൽ മാറ്റം ; ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിടും ; ഭാഗികമായി റദ്ദാക്കിയ ട്രെയിനുകളെ കുറിച്ചും വഴിതിരിച്ചു വിടുന്ന സർവീസുകളുടെ സമയക്രമവും അറിയാം
കൊച്ചി : കുമ്പളം റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രോണിക് ഇന്റർലോക്കിങ് പാനൽ കമ്മിഷൻ ചെയ്യുന്നതിന്റെ ഭാഗമായി ഏതാനും ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തി. ഇൻഡോർ- കൊച്ചുവേളി എക്സ്പ്രസ്, ലോകമാന്യ തിലക്- തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ്, കണ്ണൂർ- ആലപ്പുഴ എക്സ്പ്രസ്, ആലപ്പുഴ- കണ്ണൂർ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ സർവീസിലാണു മാറ്റങ്ങൾ. വഴിതിരിച്ചു വിടുന്ന സർവീസുകൾ: ഇൻഡോർ – കൊച്ചുവേളി എക്സ്പ്രസ്: നാളെ വൈകിട്ട് 4.45ന് ഇൻഡോറിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ (22645) എറണാകുളം ജംക്‌ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകൾ ഒഴിവാക്കി കോട്ടയം വഴിയാകും സർവീസ്. […]